കോവിഡ് 19 ലോക്ക് ഡൌൺ ഒഴിവാക്കുബോൾ ജനങ്ങൾ കൂടുതൽ പൊതു ഇടങ്ങളിൽ നിന്ന് അകന്നു നിൽക്കണം


പൊതു ജനങ്ങൾ ഒരു ആവശ്യത്തിന് പുറത്തു ഇറങ്ങുബോൾ കൂടുതൽ കാര്യങ്ങൾ ഒരേ സമയം നടത്താൻ ശ്രമിക്കുകയും, പോകുന്ന സ്ഥലങ്ങളിൽ എല്ലാം സാനിറ്റൈസർ ഉപയോഗിച്ച് ഇടക്കിടക്ക് കൈകൾ വൃത്തിയാക്കുകയും ചെയ്യുക. ഒരു കുടുബത്തിൽ നിന്ന് ഒരാൾ മാത്രം പുറത്തു പോകുകയും, കുട്ടികളെയും, പ്രായമായവരയും സമൂഹമായി ഇടപെഴുകാൻ നിർബന്ധമായും അനുവദിക്കാതിരിക്കുകയും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
18 വയസിനു മുകളിൽ ഉള്ളവർക്കു കഴിയുന്നത്ര വേഗത്തിൽ വാക്‌സിൻ ലഭിച്ചു എന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യത ആണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതും രാഷ്രീയ ഇടപെടലുകൾ ഉണ്ടാകുന്നതും ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല എന്ന് റിട്ട. ഹെൽത്ത്‌ ഇൻസ്‌പെക്ടർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി എസ് പവിത്രൻ ഒരു പ്രസ്താവനയിൽ അഭിപ്രായപെട്ടു
നാട്ടിലെ ബാങ്ക് നമ്മുടെ ബാങ്ക് എന്ന് നാല്പത് വട്ടം പറയുന്നവർ 2014 മുതൽ ക്രമകേടുകൾ കണ്ടെത്തിയ സഹകരണ സ്ഥാപനങ്ങളിൽ അനേഷണം നടത്തുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു എങ്കിൽ 2019 ൽ ബാങ്കിലെ ജീവനക്കാരൻ തന്നെ പരാതി നൽകിയിട്ടും 2021 ജൂലായ്‌ വരെ നടപടികൾ സ്വീകരിക്കാതെ ഇരുന്നതും ആർക്കു വേണ്ടിയാണെന്ന് സർക്കാരും സഹകരണ മന്ത്രിയും വ്യക്‌തമാക്കണം.

ഈ കേസിൽ തിരുമറി അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ ഇരുന്ന കടകം പള്ളി സുരേന്ദ്രൻ, എ. സി മൊയ്തീൻ, പി. കെ ബിജു ( മുൻ ആലത്തൂർ എംപി ) എന്നിവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുത്തു നടപടി സ്വീകരിക്കണം.നമ്മുടെ പോലീസ് സംവിധാനം മോശമായതു കൊണ്ട് അല്ല, ഭരണ സംവിധാന ഇടപെടലുകൾക്കൊണ്ടാണ് കുറ്റവാളികൾ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. 
 ഇപ്പോൾ ക്രമക്കേടുകൾ കണ്ടെത്തിയ എല്ലാ സഹകരണ സ്ഥാപനങ്ങളിലേയും ഭരണ സമിതി പിരിച്ചു വിടുകയും, ഇനി വരുന്ന പുതിയ ഭരണ സമിതിയിലേക്ക് സത്യസന്ധരും, അഴിമതികറ പുരളാത്തതും, സ്വകാര്യപണ ഇടപാടുസ്ഥാപനമായി ബന്ധം ഇല്ലാത്തവരും ആകുന്നത് ആയിരിക്കണം എന്ന് റിട്ടാ ഹെൽത്ത്‌ ഇൻസ്‌പെക്ടർസ് അസോസിയേഷൻ അഭിപ്രായപെട്ടു.

Related posts

Leave a Comment