ലോക്ഡൗൺ അശാസ്ത്രീയത ബോധ്യപ്പെട്ടു; നിയന്ത്രണങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ബോധ്യപ്പെട്ടതിനെ തുടർന്ന് അടച്ചുപൂട്ടൽ നടപടികൾ പൊളിച്ചെഴുതാൻ സംസ്ഥാന സർക്കാരിന്റെ ആലോചന. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഘട്ടത്തിൽ തന്നെ ഇതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ആരോഗ്യവിദഗ്ധരും രംഗത്തുവന്നെങ്കിലും മുഖ്യമന്ത്രി അതംഗീകരിക്കാതെ മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം നടന്ന അവലോകന യോഗത്തിൽ അശാസ്ത്രീയ നിയന്ത്രണങ്ങളും ആശയക്കുഴപ്പവും ഉന്നത സമിതി അംഗങ്ങൾ തന്നെ ചൂണ്ടിക്കാട്ടിയതോടെയാണ് പൊളിച്ചെഴുത്തിന് ആലോചന തുടങ്ങിയത്.
ടിപിആർ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾ മുഴുവൻ അടച്ചുപൂട്ടുന്നതിന് പകരം രോഗവ്യാപനമുള്ള വാർഡുകൾ മാത്രം അടച്ചുള്ള മൈക്രോ കണ്ടെയിൻമെൻറ് ലോക്ക് ഡൗൺ കൊണ്ടുവരാനാണ് സർക്കാർ ആലോചന. ബാക്കിസ്ഥലങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച് കുടുതൽ ഇളവുകൾ പ്രഖ്യാപിച്ചാകും ബദൽ രീതി നടപ്പാക്കൽ. ഒപ്പം പ്രതിദിന പരിശോധന രണ്ട് ലക്ഷത്തോളമാക്കാനും നീക്കമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ചകൾ തുടങ്ങി.
84 ദിവസം അടച്ചുപൂട്ടിയിട്ടും ഇരുപതിനായിരത്തിന് മേൽ പ്രതിദിന കേസുകളും 12 ശതമാനത്തിന് മേൽ ടിപിആറുമാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ അശാസ്ത്രീയ അചട്ടുപൂട്ടൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുമെന്നാണ്  ഉന്നത സമിതിയിലെ അഭിപ്രായം. എ,ബി,സി,ഡി വിഭാഗം വെച്ചുള്ള അടച്ചുപൂട്ടൽ തുടങ്ങുമ്പോൾ ട്രിപ്പിൾ ലോക്ക് ഡൗൺ 85 തദ്ദേശസ്ഥാപനങ്ങളിൽ മാത്രമാണുള്ളത്. നിലവിൽ ഡി വിഭാഗത്തിലുള്ള പ്രദേശങ്ങൾ 323 ആണ്. തുടർന്ന് വരുന്ന അടക്കൽ രീതി പരാജയമാണെന്നതിന് ഇതിൽപ്പരം തെളിവ് വേണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
നേരത്തെ തന്നെ പല വിദഗ്ധരും ചൂണ്ടിക്കാട്ടിയതും ചില സ്ഥാലങ്ങളിൽ നടപ്പാക്കിയതുമായ മൈക്രോ കണ്ടെയിൻമെൻറ് സോൺ കേന്ദ്രീകരിച്ചുള്ള അടക്കലിലേക്ക് പൂർണ്ണമായും മാറുകയാണ് പ്രധാന ബദൽ നിർദ്ദേശം. ഒരു പ‌ഞ്ചായത്തിൽ കണ്ടെത്തിയ കേസുകൾ കൂടുതലും ഏത് വാർഡിലാണോ അത് മാത്രം അടക്കും. പഞ്ചായത്ത് മുഴുവനല്ല. കേസ് കൂടാൻ കാരണമെന്താണെന്നും പരിശോധിക്കണം. വിവാഹമടക്കമുള്ള ചടങ്ങുകൾ നടന്നിട്ടുണ്ടോ എന്നതടക്കം. പഞ്ചായത്തിലെ പകുതിയിലേറെ വാ‍ർഡുകളിലും കേസുകൾ കൂടിയാൽ പ‍ഞ്ചായത്ത് മുഴുവൻ അടക്കാം. 
‘ഡി’ക്ക് പുറത്ത് എ,ബി,സി സ്ഥലങ്ങളിൽ പരമാവധി കടകൾ പ്രോട്ടോക്കാൾ പാലിച്ച് തുറക്കണമന്നെ അഭിപ്രായത്തിനാണ് വിദഗ്ധ സമിതിയിൽ മുൻതൂക്കം. വാരാന്ത്യ ലോക്ക് ഡൗണും മാറ്റിയേക്കും. തുറക്കുന്ന കടകടളിലെ ജീവനക്കാരെ ഓരോ ആഴ്ചകളിലും പരിശോധിക്കണമെന്നാണ് മറ്റ് നിർദ്ദേശം. പ്രധാന വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പരിശോധനാ സംവിധാനം ഏർപ്പെടുത്താമെന്നതും പരിഗണനയിലാണ്. 
കേസുകളിൽ ഫോക്കസ് ചെയ്തുള്ള ആശങ്ക അധികം വേണ്ടെന്ന് തുറക്കലിനെ അനുകൂലിക്കുന്ന വിദഗ്ധർ പറയുന്നു. 

Related posts

Leave a Comment