സമ്പൂര്‍ണ ലോക്ഡൗണ്‍ ലംഘിച്ച് സിപിഎം ഉദ്യോഗസ്ഥരുടെ സമ്മേളനംപ്രസംഗിക്കാന്‍ ആരോഗ്യമന്ത്രിതൃശൂരില്‍ യോഗം നടന്നത് പോലീസ് സ്‌റ്റേഷന്റെ തൊട്ടടുത്ത്

പങ്കെടുത്തവരില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും

തൃശൂര്‍: ലോക്ഡൗണ്‍ ലംഘിച്ച് സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടനയുടെ യോഗം.ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആണ് ഞായര്‍ ലോക്ഡൗണ്‍ ലംഘിച്ച് യോഗം ചേര്‍ന്നത്.സംഘടനയുടെ 55-ാം സംസ്ഥാന സമ്മേളനമാണ് ഇന്നലെ കോഴിക്കോട് ആരംഭിച്ചത്.ഓണ്‍ലൈന്‍ വഴിയായിരുന്നു യോഗമെങ്കിലും എല്ലാ ജില്ലകളിലും പ്രതിനിധികള്‍ കൂട്ടം ചേര്‍ന്നായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന ജനത്തെ നിര്‍ബന്ധിക്കുന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും യോഗത്തില്‍ പ്രസംഗിച്ചു.കടകളില്‍ കോവിഡ് നിയന്ത്രണം പാലിക്കുന്നണ്ടോ എന്ന് നോക്കാന്‍ നിയുക്തരായ സെക്ട്രറല്‍ മജിസ്‌ട്രേറ്റുമാരുമായി പ്രവര്‍ത്തിക്കുന്നവരാണ് പല ഗസറ്റഡ് ഓഫീസര്‍മാരും.സമ്മേളനത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പങ്കെടുത്തത് ഗുരുതര പിഴവാണ്.ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും കോവിഡ് പ്രതിരോധത്തെ കുറിച്ച് പറയുന്നതെല്ലാം തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായി.ഇവരാണ് പൊതുജനത്തോട് കോവിഡ് ചട്ടം പാലിക്കാന്‍ ആവശ്യപ്പെടുന്നത്.തൃശൂരില്‍ അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡ് ഹാളിലായിരുന്നു യോഗത്തില്‍ പങ്കെടുക്കുവാന്‍ ഓഫീസര്‍മാര്‍ ഒത്തുചേര്‍ന്നതാണ്.അയ്യന്തോള്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷന്റെ നൂറുവാര അപ്പുറത്താണ് കോസ്റ്റ് ഫോര്‍ഡ് ഹാള്‍.പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മേളനത്തെ കുറിച്ച് അറിവുണ്ടായിരുന്നു.എന്നാല്‍ അങ്ങോട്ട് പോകേണ്ടെന്ന് മുകളില്‍ നിന്ന് ഉത്തരവുണ്ടായി.സംസ്ഥാന കൗണ്‍സിലര്‍മാര്‍,പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പടെ 50 ഓളം പേരാണ് ഹാളിലുണ്ടായിരുന്നത്.ലോക്ഡൗണില്‍ 20ല്‍ കൂടുതല്‍ പേര്‍ ഒത്തുചേരാന്‍ വിലക്ക് നിലനില്‍ക്കെയാണ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്.യോഗം നടക്കുന്നത് അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്തിറക്കിവിട്ടു.യോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ ഒന്നും പറയാനും തയ്യാറായില്ല.

Related posts

Leave a Comment