കടയിൽ പോകാൻ കോവിഡ് പരിശോധനാഫലം നിർബന്ധം എന്ന നിലപാടിൽ ഉറച്ച് സർക്കാർ

തിരുവനന്തപുരം: കടകളിൽ പോകാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ച രേഖയോ വേണമെന്ന ഉത്തരവിൽ നിലയുറപ്പിച്ച്‌ സർക്കാർ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാൽ നിരന്തര ആവശ്യത്തെ തുടർന്ന് ഒരു കൈ കൊണ്ട് കടതുറന്ന സർക്കാർ അപ്രായോഗിക ഉത്തരവിലൂടെ മറുകൈ വെച്ച് കടകൾ അടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാർ ഉത്തവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Related posts

Leave a Comment