കെ റയിൽ സർവ്വേക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം


നെടുമ്പാശ്ശേരി: കെ.റെയിൽ സർവ്വേക്ക്‌ പാറക്കടവ് പഞ്ചായത്തിലെ ത്രിവേണി പ്രദേശത്ത് എത്തിയ ഉദ്യോഗസ്ഥരെ ജനപ്രതിനിധികളും, കെ റയിൽ വിരുദ്ധ സമരസമിതിയും, നാട്ടുകാരുംചേർന്ന് പ്രതിഷേധം അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ പി.ഡബ്ലി.യു.ഡി. റോഡിൽ ഒരു അടയാളം മാത്രം മാർക്ക്‌ ചെയ്ത്‌ തിരിച്ച് പോവുകയാണുണ്ടായത്.. ജനങ്ങളുടെ വസ്തു വകകളിൽ കയറുവാനോ, സർവ്വേ കല്ലുകൾ സ്ഥാപിക്കാനോ അനുവദിക്കില്ലായെന്ന് നാട്ടുകാർ പറഞ്ഞു.. ഉടമസ്ഥരുടെ അനുമതിയില്ലാതെ വസ്തുക്കളിൽ സർവ്വെ കല്ല് സ്ഥാപിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ജനങ്ങൾക്ക് യാതൊരു വിധ പ്രയോജനമില്ലാതെ വികസനത്തിൻ്റെ പേരിൽ കോടികൾ തട്ടിപ്പ് നടത്തുവാനുള്ള പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു..

Related posts

Leave a Comment