ശിശുമരണം നടന്ന അട്ടപ്പാടിയിലെത്തിയ പ്രതിപക്ഷനേതാവിന് മുന്നിൽ പരാതിക്കെട്ടഴിച്ച് നാട്ടുകാർ രംഗത്ത്.തങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് അവർ പരാതിപ്പെട്ടു. ഇത്തരത്തിൽ എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാവുമ്ബോൾ മാത്രമാണ് സർക്കാർ സംവിധാനങ്ങൾ ഉണരുന്നത്. അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഒരു തങ്ങളെ തിരിഞ്ഞുനോക്കാറില്ലെന്നും ഇവർ പരാതി പറയുന്നു.കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ നിരവധി പദ്ധതികൾ നടപ്പായിരുന്നെന്ന് വി.ഡി സതീശൻ പറഞ്ഞു. പദ്ധതികൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഈ സർക്കാരിന്റെ തുടക്കത്തിൽ അതെല്ലാം തുടർന്നിരുന്നു. പിന്നീട് അതെല്ലാം നിന്നുപോയെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
അട്ടപ്പാടിയിലെത്തിയ പ്രതിപക്ഷനേതാവിന് മുന്നിൽ പരാതിക്കെട്ടഴിച്ച് നാട്ടുകാർ ; സർക്കാരിന് ഏകോപനത്തിൽ പാളിച്ച പറ്റിയെന്ന് പ്രതിപക്ഷനേതാവ്
