സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; വോട്ടിങ്‌ തുടരുന്നു

സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡ് ഉള്‍പ്പെടെ 32 തദ്ദേശ വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നു.ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനിലെ ഗാന്ധിനഗര്‍ ഉള്‍പ്പെടെ 32 വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഇതില്‍ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡും 20 പഞ്ചായത്ത് വാര്‍ഡും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡും ഉള്‍പ്പെടും.അതേസമയം, 115 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 367 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് തന്നെ വേട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറുമണിക്ക് വോട്ടെടുപ്പ് അവസാനിക്കും. നാളെ രാവിലെ പത്തിനാണ് വോട്ടെണ്ണല്‍.

Related posts

Leave a Comment