തദ്ദേശ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം പതിനൊന്നിന്

തിരുവനന്തപുരം:സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഓഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 16ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക ജൂലൈ 23 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജൂലൈ 26ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 28 ആണ്.

വോട്ടെടുപ്പ് ആഗസ്റ്റ് 11ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച്‌ വൈകിട്ട് ആറിന് അവസാനിക്കും. വോട്ടെണ്ണല്‍ ആഗസ്റ്റ് 12 രാവിലെ 10 ന് നടക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍ പത്തനംതിട്ടകലഞ്ഞൂര്‍പല്ലൂര്‍, ആലപ്പുഴമുട്ടാര്‍നാലുതോട്, കോട്ടയം എലിക്കുളംഇളങ്ങുളം, എറണാകുളം ജില്ലയിലെ വേങ്ങൂര്‍ചൂരത്തോട്, വാരപ്പെട്ടി കോഴിപ്പിള്ളി സൗത്ത്, മാറാടി നോര്‍ത്ത് മാറാടി, മലപ്പുറം ജില്ലയിലെ ചെറുകാവ് ചേവായൂര്‍, വണ്ടൂര്‍മുടപ്പിലാശ്ശേരി, തലക്കാട്പാറശ്ശേരി വെസ്റ്റ്, കോഴിക്കോട്‌വളയംകല്ലുനിര, കണ്ണൂര്‍ആറളംവീര്‍പ്പാട് എന്നീ ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ്, തിരുവനന്തപുരംനെടുമങ്ങാട്പതിനാറാംകല്ല്, എറണാകുളംപിറവം കരക്കോട്, വയനാട്‌സുല്‍ത്താന്‍ ബത്തേരിപഴേരി എന്നീ മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്

Related posts

Leave a Comment