തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 5 സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ്

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി നടന്ന തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ 5 ഡിവിഷനുകൾ പിടിച്ചെടുത്ത് യുഡിഎഫ്. മലപ്പുറം വണ്ടൂരിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. മലപ്പുറം വഴിക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അടക്കം അഞ്ച് ഡിവിഷനുകൾ ആണ് യു.ഡി.എഫ് പിടിച്ചെടുത്തത്. പിറവം നഗരസഭയിലെ കാരക്കോട് വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തതോടെ എൽ.ഡി.എഫ് ഭരണം പ്രതിസന്ധിയിലായി. ഇരുമുന്നണികൾക്കും ഇപ്പോൾ 13 സീറ്റുകൾ വീതമാണുള്ളത്. ഇവിടെ പതിനാലാം വാർഡിൽ ഇപ്പോഴും ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പള്ളി വാർഡ്, മാറാടിയിലെ നോർത്ത് മാറാടി വാർഡ് എന്നിവ യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ മുട്ടാർ പഞ്ചായത്ത് വാർഡ് എൽ.ഡി.എഫ് നേടിയത് നറുക്കെടുപ്പിലൂടെയാണ്.

Related posts

Leave a Comment