Connect with us
48 birthday
top banner (1)

Kozhikode

കാലിക്കറ്റ് ലാൻഡ് മാർക്ക് അപാർ ട്മെന്റ് സമുച്ചയത്തിൽ 78 – മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു !

കൃഷ്ണൻ കടലുണ്ടി

Published

on

കോഴിക്കോട് : നഗരപ്രാന്തത്തിൽ അതി വേഗം പ്രശസ്തമായ കാലിക്കറ്റ് ലാൻഡ് മാർക്ക് വേൾഡ് അപ്പട്മെന്റ് സമുച്ചയത്തിൽ 78 – മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അബാക്കസ്, എന്റാസിസ്‌, ഫ്രീസ് , ട്രാൻസം, മെടോ പ്, പിലാസ്റ്റർ എന്നീ നാമങ്ങളിലുള്ള ആറു കെട്ടിട സമുച്ചയത്തിലെ 570 ഓളം ഫ്ളാറ്റിലെ ഉടമസ്ഥരും താമസക്കാരുമായിട്ടുള്ളവരാണ് ലാൻഡ് മാർക്ക് ഫാമിലി ക്ലബ് ഹൌസ് പരിസരത്ത് ഒത്തുചേർന്ന് രാജ്‌ജ്യത്തിന്റെ 78 – മത് സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമാക്കിയത്.


ലാൻഡ് മാർക്ക് വേൾഡ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശ്രി അഹമ്മദ് ശരീഫ് അശോക ചക്രാങ്കിതമായ തൃവർണ്ണ പതാക ഉയർത്തി. അസോസിയേഷൻ സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രെഷറർ അബ്ദുൽ ജബ്ബാർ, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ മുൻ ഭാരവാഹികൾ, ഓരോ ടവർകളുടെയും പ്രതിനിധികൾ എന്നിവരെ കൂടാതെ പിഞ്ചു കുട്ടികളും മുതിർന്ന പൗരന്മാരും ജീവനക്കാരും അടക്കം ഒട്ടേറെ പേര് സന്നിഹിതരായിരുന്നു. കെട്ടിട സമുച്ചയത്തിലെ അംഗങ്ങൾ പരസ്പരം ആശ്ലേഷിച്ചു സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. ബ്രിഹത്തായ ഈ പാർപ്പിട സമുച്ചയത്തിലെ അന്തേവാസികൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും അറിയുന്നതിനും 78 -മത് സ്വാതന്ത്ര്യ ദിനാഘോഷം വേദിയായി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kozhikode

റീൽസ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം: വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Published

on

കോഴിക്കോട്: ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായി വാഹനമോടിക്കുക, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പും (എം.വി.ഡി) നടപടിയെടുക്കും. വാഹനങ്ങള്‍ ഓടിച്ച സാബിത്തിന്റേയും റയീസിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എം.വി.ഡി. അറിയിച്ചു. അതേസമയം മരിച്ച ആല്‍വിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Continue Reading

Death

നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Published

on

കോഴിക്കോട് :കൊയിലാണ്ടിയല്‍ നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തികോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ 1-30 ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisement
inner ad

വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയില്‍ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

Featured