കേരളത്തിലെ എൽജെഡി പിളർപ്പിലേക്ക്, വിമതരെ പുറത്താക്കും

കൊച്ചി: ഇടതുമുന്നണിയിലെ ചെറുകക്ഷികളെല്ലാം ആശയക്കുഴപ്പത്തിലും അന്തഃഛിദ്രങ്ങളിലേക്കും. പല പാർട്ടികളിലും ആശയ സംഘട്ടനം പിളർപ്പിന്റെ വക്കിലെത്തിച്ചു. ഘടക കക്ഷിയായ എൽജെഡി പിളർപ്പിലേക്ക്. ശ്രേയംസ് കുമറിനെ പിന്തുണയ്ക്കുന്നവരും വിമതരും തമ്മിലുള്ള തർക്കം രൂക്ഷമാണ്. ശ്രേയംസം കുമാറിനെതിരേ വാളെടുത്ത വിമതർ പുറത്തേക്കെന്നാണു റിപ്പോർട്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിമത യോ​ഗം വിളിച്ചു ചേർത്ത ഒൻപത് നേതാക്കൾക്കെതിരേ പാർട്ടി നേതൃത്വം നോട്ടീസ് നൽകി. ഷേക്ക് പി ഹാരിസ്, സുരേന്ദ്രൻ പിള്ള എന്നിവരടക്കുള്ള നേതാക്കൾക്കാണു നോട്ടീസ് നൽകിയിരിക്കുന്നത്.
അനുനയ നീക്കങ്ങൾ
പാളിയതോടെ വിമതരെ പുറത്താക്കാനൊരുങ്ങി എൽ.ജെ.ഡി . ഇതിനു ദേശീയ നേതൃത്വത്തിന്റെ അനുമതി കാത്തിരിക്കുകയാണ് ശ്രേയംസ് കുമാർ. രണ്ടു ദിവസത്തിനുള്ളിൽ വിമതരെ പൂറത്താക്കുമെന്ന് ശ്രേയംസ് കുമാറിനെ അനുകൂലിക്കുന്നവർ പറയുന്നു. ഇതോടെ ഇടുതമുന്നണിയിലെ ചെറുകക്ഷികളെല്ലാം പിളർപ്പിന്റെ വക്കിലായി.
ഐഎൻഎൽ സംസ്ഥാന നേതൃത്വത്തിൽ കൈയാങ്കളിയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. മുസ്ലിംകളിലെ ചില ആധ്യാത്മിക നേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ് ഇരുകൂട്ടരും കൈവയ്ക്കാത്തത്. അധികാരത്തിന്റെ തണൽ പറ്റിയുള്ള ഒത്തുതീർപ്പിൽ കൂടുതൽ അധികാര സ്ഥാനങ്ങൾ നല്കി വിമതരെ ഒതുക്കാനാണ് ആലോചന. ഇചിന്റെ ഭാ​ഗമായി കൂടുതൽ സർക്കാർ ബോർഡുകളും കോർപ്പറേഷനുകളുമാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. സിപിഎമ്മിലടക്കമുള്ള വിമതരെ അനുനയിപ്പിക്കാനുള്ള കരുതലാണ് നിലവിൽ ബോർഡുകളും കോർപ്പറേഷനുകളും. സിപിഎം കണ്ണൂർ ലോബിയുടെ കണ്ണിലെ കരടയാ പി. ജയരാജനെ ഒതുക്കി‌യത് ഖാദി വോർഡ് വൈസ് ചെയർമാനാക്കിയാണ്.
സിപിഎം നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിടാൻ ആലോചിച്ചു തുടങ്ങിയ ശോഭന ജോർജിനെ ഔഷധി ചെയർ പേഴ്സണാക്കിയാണ് അനുനയിപ്പിച്ചത്.
എൻസിപിയിലും അടിമുടി അടിയാണ്. പി.സി. ചാക്കോ പാർട്ടിയെ ഹൈജാക്ക് ചെയ്തെന്നാണ് പഴയ നേതാക്കളുടെ ആരോപണം. മന്ത്രി എ.കെ. ശശീന്ദ്രനടക്കമുള്ള നേതാക്കൾ ചാക്കോയ്ക്ക് എതിരാണ്.

Related posts

Leave a Comment