ഇടതുപക്ഷ മുന്നണിക്ക്തലവേദനയായി എൽജെഡി ; പാർട്ടി പിളർന്നെന്ന് വിമത വിഭാ​ഗം

തിരുവനന്തപുരം: ലോക് താന്ത്രിക് ദൾ (എൽജെഡി) പിളർപ്പിലേക്ക്. സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ സ്വീകരിച്ച അച്ചടക്ക നടപടിയെ അംഗീകരിക്കില്ലെന്ന് വിമത നേതാക്കളായ ഷെയ്ഖ്.പി.ഹാരിസും സുരേന്ദ്രൻ പിളളയും നിലപാടെടുത്തതോടെ പിളർപ്പ് ഉറപ്പായി.

നോമിനേറ്റഡ് പ്രസിഡണ്ടിന് സഹ ഭാരവാഹികൾക്ക് എതിരെ നടപടി എടുക്കാൻ അധികാരമില്ലെന്നും ഭാവിപരിപാടി തീരുമാനിക്കാൻ നാളെ യോഗം ചേരുമെന്നും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട് സുരേന്ദ്രൻ പിള്ള പ്രതികരിച്ചു. എൽ ജെ ഡിയെ രക്ഷിക്കുകയാണ് ലക്ഷ്യം ഷെയ്ഖ് പി ഹാരിസ് ഉൾപ്പെട്ട 15 അംഗ കമ്മറ്റി നാളെ ചേർന്ന് തുടർ നടപടി തിരുമാനിക്കും. ജെ ഡി എസിലേക്ക് പോകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment