എൽ.ജെ.ഡി പിളരുന്നു; വിമത നേതാക്കളെ പുറത്താക്കി

തിരുവനന്തപുരം: പാർട്ടിയിലെ വിമത നേതാക്കൾക്കെതിരെ അച്ചടക്കനടപടിയുമായി ലോക് താന്ത്രിക് ദൾ (എൽ.ജെ.ഡി). നാല് സംസ്ഥാന ഭാരവാഹികൾക്കെതിരെയാണ് ഔദ്യോഗിക നേതൃത്വം നടപടിയെടുത്തത്. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള, അങ്കത്തിൽ അജയകുമാർ, രാജേഷ് പ്രേം എന്നിവർക്കെതിരെയാണ് നടപടി. അച്ചടക്ക ലംഘനം തുടർന്നാൽ നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കാനും യോഗത്തിൽ ധാരണയായി. എന്നാൽ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിമതർ. സമാന്തര യോഗം വിളിച്ച വിമതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതോടെയാണ് നടപടിയെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം. എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജും പാർട്ടിയുടെ ഏക എം.എൽ.എയായ കെ.പി മോഹനനും ശ്രേയാംസ് കുമാറിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിമത പക്ഷത്തിന്റെ നീക്കങ്ങൾ പാളിയത്. നടപടി എടുക്കാനുള്ള അധികാരം ശ്രേയാംസ് കുമാറിനില്ലെന്ന് ഷേക് പി ഹാരിസ് അറിയിച്ചു. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഡിസംബർ നാലിന് എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗം ചേരും. ഔദ്യോഗിക പക്ഷത്തിന്റെ നടപടിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പ്രതിഷേധം ഉയർത്താനാണ് വിമതരുടെ നീക്കം.

Related posts

Leave a Comment