ജീവിക്കുന്നത്​ ഒരു ചാണക റിപബ്ലിക്കില്‍-മഹുവ മൊയ്​ത്ര

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട്​ ആർ.എസ്​.എസിൻറെ അവലോകന യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ​ങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്​ നേതാവും എം.പിയുമായ മഹുവ മൊയ്​ത്ര. ദേശീയ വിദ്യാഭ്യാസ നയം പാർലമെൻറിലോ സംസ്​ഥാനങ്ങളുമായോ ചർച്ച ചെയ്​തില്ല. എന്നാൽ അവ വിശദീകരിക്കാൻ ആർ.എസ്​.എസിൻറെ യോഗത്തിൽ പ​ങ്കെടുത്തുവെന്നായിരുന്നു മഹുവയുടെ പ്രതികരണം.

‘നിങ്ങൾ ജീവിക്കുന്നത്​ ഒരു ചാണക ഭരണത്തിന്​ കീഴിലാണെന്ന്​ നിങ്ങൾക്ക്​ അറിയാം. ദേശീയ വിദ്യാഭ്യാസ നയം പാർലമെൻറിലോ സംസ്​ഥാനങ്ങളുമായോ ഇതുവരെ ചർച്ച ചെയ്​തിട്ടില്ല. പക്ഷേ കേന്ദ്ര വിദ്യാഭ്യാസമ​ന്ത്രി ആർ.എസ്​.എസിന്​ അവ വിശദീകരിക്കാൻ എൻ.ഇ.പി വർക്​ഷോപ്പിൽ പ​ങ്കെടുക്കുന്നു’ -മഹുവ ട്വീറ്റ്​ ചെയ്​തു.

Related posts

Leave a Comment