‘ലിവ് ദ ഗെയിം’; ട്വന്റി-20 ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്തിറക്കി

ഒക്ടോബറിൽ യുഎഇയിലും ഒമാനിലുമായി നടക്കുന്ന പുരുഷ ട്വന്റി-20 ലോകകപ്പിന്റെ ഔദ്യാഗിക ഗാനം പുറത്തിറക്കി. ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. പ്രമുഖ ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദിയാണ് ‘ലിവ് ദ ഗെയിം’ ഗാനം ഒരുക്കിയിരിക്കുന്നത്.

വിരാട് കോഹ്ലി, കീറോണ്‍ പൊള്ളാര്‍ഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, റാഷിദ് ഖാന്‍ എന്നിവരുടെ ‘ആനിമേറ്റഡ്’ ചിത്രങ്ങള്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടൂര്‍ണമെന്റില്‍ ഐസിസിയുടെ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിംഗ് പാര്‍ട്ട്ണേഴ്സായ സ്റ്റാര്‍ സ്പോര്‍ട്സുമായി ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

അടുത്ത മാസം ഒക്ടോബര്‍ 17 നാണ് ട്വന്‍റി 20 ലോകകപ്പ് ആരംഭിക്കുന്നത്. 16 രാജ്യങ്ങള്‍ അണിനിരക്കുന്ന ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാനും ന്യൂസിലാന്‍റും അഫ്ഗാനിസ്താനുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. ഒക്ടോബര്‍ 24 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Related posts

Leave a Comment