തൽസമയ ഓൺലൈൻ ചിത്രരചന മത്സരം

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റിങ്ഗേൽ സർക്കിൾ തൽസമയ ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ലോക സമാധാനം (world peace) എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

ലോകം ഭീകരവാദത്തിനും മഹാമാരിക്കും ഇരയായി കൊണ്ടിരിക്കുന്ന ഈ സമയത്ത്‌ കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ചിത്ര രചന മത്സരത്തിൽ ഏത് വിഭാഗത്തിനും പങ്കെടുക്കാം.

നാളെ വൈകുന്നേരം 5 മണിക്ക് സൂം മീറ്റിലാണ് പരിപാടി. കുട്ടികളുടെ സന്തോഷവും അവരുടെ കലാവാസന മറ്റുള്ളവരിൽ പ്രകടിപ്പിക്കാനുള്ള കഴിവും വർധിപ്പിക്കുക എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : 9995014607

Related posts

Leave a Comment