Connect with us
inner ad

Kerala

പിണറായി ഭരണത്തില്‍ കേസെടുക്കലൊക്കെ ഒരു കോമഡിയായി മാറി: അലോഷ്യസ് സേവ്യര്‍

Avatar

Published

on

തിരുവനന്തപുരം: പുഷ്പന്റെ പരാതിയിന്മേല്‍ കേസെടുത്ത നടപടിക്കെതിരെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്.സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പുഷ്പന്‍ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്ത പോലിസ് നടപടിക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്ത്.പിണറായി ഭരണത്തില്‍ കേസെടുക്കലൊക്കെ ഒരു കോമഡിയായി മാറിയതായി അലോഷ്യസ് സേവ്യര്‍ പരിഹസിച്ചു.
പോലിസ് കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

സ്വകാര്യ സര്‍വ്വകലാശാല വിഷയത്തില്‍ സിപിഎം നിലപാടിനെ വിമര്‍ശിച്ച്’ഉരുണ്ടഭൂമിയിലിങ്ങനെ ഉരുണ്ടു കളിക്കുന്ന ഇടതുപക്ഷമേ നമിക്കുന്നു നിങ്ങളെ’ എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് കുറിപ്പ് കെ.എസ്.യു സംസ്ഥാന അധ്യക്ഷ്യന്‍ പോസ്റ്റ് ചെയ്തിരുന്നു.പ്രസ്തുത കുറിപ്പില്‍ ഇന്നത വിദ്യാഭ്യാസ കമ്മീഷണറായിരുന്ന ടി.പി ശ്രീനിവാസനെ കുറിച്ചും, പുഷ്പനെ കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘രാഷ്ട്രീയ നാടകങ്ങള്‍ക്കായ് നിങ്ങള്‍ രക്തസാക്ഷികളാക്കിതീര്‍ത്തവരോടും, ജീവിക്കുന്ന രക്തസാക്ഷിയോടും നിങ്ങള്‍ കാണിച്ച നീതികേട് കാലം ഓര്‍ത്തിരിക്കും.

പുഷ്പനെ അറിയാമോ?
ഞങ്ങടെ പുഷ്പനെ അറിയാമോ?

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആ വരികള്‍ വലിയ ചോദ്യത്തിലേക്കാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. പുഷ്പനെ അറിയില്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുക. പുഷ്പന് എഴുനേറ്റ് നില്‍ക്കാന്‍ സാധിക്കുന്ന ഒരു കാലം വരുമെങ്കില്‍ ആദ്യം ആ മനുഷ്യന്‍ ചെയ്യുക നിങ്ങടെ കവിളില്‍ നോക്കി ആഞ്ഞൊരു അടി തരിക തന്നെയാവും.’ എന്ന ഭാഗമാണ് പുഷ്പനെ കുറിച്ച് പരാമര്‍ശിച്ച് സിപിഎമ്മിനെ വിമര്‍ശിച്ചിരിക്കുന്നത്.അതേ സമയം, തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ കള്ളക്കേസെടുത്ത് നിഷബ്ദരാക്കി കളയാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് മലര്‍പൊടിക്കാരന്റെ സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

സിപിഎം കുറഞ്ഞ പക്ഷം രക്തസാക്ഷികളോട് മാപ്പ് പറയാനെങ്കിലും തയാറാകണം. കേരളത്തിന്റെ വിദ്യാഭാസ മേഖലയെ ബഹുദൂരം പിന്നോട്ടടിക്കുന്ന നയങ്ങളാണ് സിപിഎം കാലാകാലങ്ങളായി സ്വീകരിച്ചു വരുന്നത്. തളളിപ്പറയാനും അത് തിരുത്തിപ്പറയാനും സിപിഎമ്മിന് യാതൊരു മടിയുമില്ല എന്നതിന്റെ ഉദാഹരണമാണ് സ്വകാര്യ – വിദേശ സര്‍വ്വകലാശാല വിഷയത്തിലെ മലക്കം മറിച്ചിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നേരത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെട്ട മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരിലും കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല: കെ.എസ്.യു

Published

on

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമല്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എസ്.യു. സ്കൂളുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ബിസിനസിൻ്റെ ഭാഗമായല്ല, മറിച്ച് നിയമപരമായി കൂട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ആവശ്യമില്ലെന്ന പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറിയുടെ വിവാദ ഉത്തരവ് ഇറങ്ങുമ്പോഴും കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് പാലിക്കപ്പെടേണ്ടുന്ന മിനിമം സുരക്ഷ മാനദണ്ഡങ്ങൾ പോലും ഇറക്കാൻ സാധിക്കാത്തത് വിദ്യാർത്ഥി സമൂഹത്തോടുള്ള സർക്കാരിൻ്റെ അവഗണനയും വ്യക്തത ഇല്ലായ്മയുടെയും ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല,വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അറിവോടെയാണ് ഈ ഉത്തരവ്. നിത്യവൃത്തിക്ക് വേണ്ടി പൊതിച്ചോറ് വിൽക്കുന്നവരെ പോലും ഭക്ഷ്യസുരക്ഷ വകുപ്പ് നിരന്തരം വേട്ടയാടുമ്പോഴാണ് സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് ലൈസൻസ് വേണ്ടെന്ന സർക്കാരിൻ്റെ വിചിത്ര ഉത്തരവ് പുറത്തു വരുന്നത്. കുട്ടികളുടെ സുരക്ഷക്ക് പുല്ലുവില കൽപ്പിക്കുന്ന ഉത്തരവ് പിൻവലിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. പാവപ്പെട്ട കുട്ടികളാണ് സർക്കാർ സ്കൂളിൽ പഠിക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതും. അവരും ഈ നാടിൻ്റെ പ്രതീക്ഷയാണ്. അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതായുണ്ട്. വിഷയത്തിൽ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

Continue Reading

Choonduviral

തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കുന്ന റോഡ്‌ഷോ നാളെ ആലപ്പുഴ മണ്ഡലത്തില്‍

Published

on

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി നാളെ ആലപ്പുഴ മണ്ഡലത്തില്‍. വൈകിട്ട് 4 മണിക്ക് കായംകുളത്ത് നിന്ന് ആരംഭിച്ച് 5 ന് കരുനാഗപ്പള്ളിയില്‍ സമാപിക്കുന്ന റോഡ്‌ഷോയിൽ കെ സി വേണുഗോപാലിനൊടൊപ്പം അദ്ദേഹവും പങ്കെടുക്കും.തുറന്ന വാഹനത്തില്‍ ഇരു നേതാക്കളും ജനങ്ങളെ അഭിവാദ്യം ചെയ്യും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴയിൽ എത്തും.

Continue Reading

Featured

ദേശീയ പതാക പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനം;
മോദിക്കെതിരെ തെര. കമ്മീഷൻ സ്വമേധയാ കേസ് എടുക്കണം

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല. സ്ഥാനാർത്ഥികൾക്കെതിരെ സൈബറിടങ്ങളിൽ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതിനോട് ഒരുകാലത്തും കോൺഗ്രസിന് യോജിപ്പില്ല. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നേരെ എത്രമാത്രം സൈബർ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ആർക്കെതിരെയും അങ്ങനെ ഉണ്ടാകാൻ പാടില്ലാത്തതാണ്. വ്യക്തിഹത്യയുടെ പേര് പറഞ്ഞ് സിംപതി നേടാനുള്ള ശ്രമങ്ങളാണോ ചിലയിടങ്ങളിൽ ഇപ്പോൾ നടക്കുന്നതെന്ന് സംശയമുണ്ട്. ക്രൈസ്തവ- മുസ്ലിം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ബിജെപി പല പ്രചരണങ്ങളും നടത്തുന്നുണ്ടെന്നും ആ കെണിയിൽ അവർ വീഴില്ലെന്നും ചെന്നിത്തല പറഞ്ഞു. എത്ര പണം വാരിയെറിഞ്ഞാലും ഭരണസ്വാധീനം ഉപയോഗിച്ചാലും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. നരേന്ദ്രമോദി ഇടയ്ക്കിടെ കേരളത്തിൽ വരുന്നത്  കോൺഗ്രസിന് ഗുണം ചെയ്യുകയേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

Featured