Connect with us
48 birthday
top banner (1)

Entertainment

തൃശൂരിനായി മാജിക് എഫ് സി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

Avatar

Published

on

കൊച്ചി: സൂപ്പർ ലീഗ് കേരളയിലേക്ക്, തൃശൂരിനായി മാജിക് എഫ് സി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ.”കാൽ പന്തു കളിയുടെ മായിക ലോകത്തിലേക്ക് സ്വാഗതം” എന്ന ടാഗ് ലൈനിനോടെയാണ് ഫ്രാഞ്ചൈസിയുടെ ലോഗോ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്, കോഴിക്കോട്, കണ്ണൂര്, മലപ്പുറം ജില്ല കേന്ദ്രികരിച്ച് രൂപീകരിച്ച ആറ് ക്ലബുകളാണ് സൂപ്പർ ലീഗ് ആദ്യ സീസണിൽ കരുത്ത് പരീക്ഷിക്കുക. ഐ എ എസ് എല് മാതൃകയിലാകും ലീഗ്.”കേരളത്തിലെ ജനങ്ങൾക്ക് ഫുട്ബോളിനോട് അതിയായ സ്നേഹമുണ്ടെന്നും തൃശൂരിനെ പ്രതിനിധീകരിച്ച് സൂപ്പർ ലീഗ് കേരളയിലേക്ക് തൃശൂർ മാജിക് എഫ്സി പ്രഖ്യാപിക്കുവാൻ സാധിച്ചതിൽ അതിയായസന്തോഷമുണ്ടെന്നും” മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. കൊച്ചിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുൻ ഫുട്ബോൾ താരം ഐ എം വിജയൻ ഫ്രാഞ്ചൈസിയുടെ ലോഗോ പ്രകാശനവും പ്രശസ്ത സിനിമാതാരം നരേൻ സോഷ്യൽ മീഡിയ ലോഞ്ചും നിർവഹിച്ചു. മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Cinema

‘തെക്ക് വടക്ക് ‘ ട്രെയിലർ പുറത്ത്; വിനായകനും സുരാജിനുമൊപ്പം വൈറൽ താര നിര

Published

on

കൊച്ചി: ആകാംക്ഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിരിയും തമാശയും തന്നെയാണ് സിനിമയിൽ എന്നുറപ്പാക്കുന്ന ട്രെയിലറിൽ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറൽ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവ താര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

Advertisement
inner ad

സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററിൽ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു. വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പോരാണ് ട്രെയിലറിന്റെയും മുഖ്യവിഷയം.

അൻജന- വാർസ് ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം. സി.എസാണ് നിർവ്വഹിക്കുന്നത്.

Advertisement
inner ad

റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കൾ.

ഓണത്തിനു ശേഷം സിനിമ തിയറ്ററുകളിലെത്തും. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.

Advertisement
inner ad

സുരേഷ് രാജനാണ് ഡിഒപി. എഡിറ്റർ കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോൾ, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.

കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.

Advertisement
inner ad
Continue Reading

Cinema

മേഘമൽഹാർ രാഗത്തിൽ മഴ പശ്ചാത്തലമായ മ്യൂസിക്കൽ ആൽബം ‘മഴയേ ‘

Published

on

കോഴിക്കോട്∙ സംവിധായകൻ അരവിന്ദനെയും സുരാസുവിനെയുമൊക്കെ കുട്ടിക്കാലംതൊട്ട് കണ്ടുവളർന്ന ഒരാൾ. എഴുപതാംവയസ്സിൽ അദ്ദേഹം ഒരു മ്യൂസിക്കൽ വിഡിയോയിൽ ക്യാമറയ്ക്കു മുന്നിലെത്തിയത് നായകനായാണ്. അഭിനയിക്കുമ്പോൾ അദ്ദേഹമോർത്തത് അരവിന്ദൻ പണ്ടു പറഞ്ഞുകേട്ട വാക്കുകളാണ്…‘‘ക്യാമറാമാന്റെ കയ്യിലെ മെറ്റീരിയലാണ് അഭിനേതാവ്. സ്വാഭാവികമായിരിക്കണം പെരുമാറ്റം.’’കഴി‍ഞ്ഞ ദിവസം പുറത്തിറങ്ങിയ ‘മഴയേ’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് വെങ്കിടേഷ് മനോഹർ എന്ന എഴുപതുകാരൻ നായകനായെത്തിയത്.

1954 ഓഗസ്റ്റ് ഏഴിനു ജനിച്ചയാളാണ് വെങ്കിടേഷ്.കുട്ടിക്കാലത്ത് കോഴിക്കോട് നഗരത്തിൽ പാരഗൺ‍ ഹോട്ടലിനു സമീപത്താണ് മനോഹറും കുടുംബവും താമസിച്ചിരുന്നത്. അന്ന് പാരഗൺ ഹോട്ടലിനുമുകളിൽ ലോഡ്ജുണ്ട്. മനോഹറിന് പത്തുപന്ത്രണ്ടു വയസ്സുള്ള കാലത്ത് അവിടെയാണ് സംവിധായകൻ അരവിന്ദൻ താമസിച്ചിരുന്നത്. അരവിന്ദന്റെ മുറിയിൽ ആർടിസ്റ്റ് നമ്പൂതിരിയും സുരാസുവുമടക്കമുള്ള കലാകാരൻമാർ ഒത്തുകൂടുമായിരുന്നു. ഉത്തരായണം പോലുള്ള സിനിമകളുടെ ചിന്ത പിറന്നത് ഈ മുറിയിൽവച്ചാണ്. അന്ന് ആ മുറിയിലെ സന്ദർശകനായിരുന്ന വെങ്കിടേഷ് മനോഹർ ഇവരെല്ലാവരുമായും സൗഹൃദമുണ്ടാക്കിയിരുന്നു.പിൽക്കാലത്ത് സംവിധായകൻ ജോൺ ഏബ്രഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അഭിനേതാവായെത്തിയ ഹരിയുടെ സഹായിയായി വെങ്കിടേഷ് മനോഹറും കൂടെയുണ്ടായിരുന്നു. അന്നുംഇന്നും നല്ല സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മനോഹർ. പല ഭാഷകളിലുള്ള കലാമൂല്യമുള്ള സിനിമകൾ കാണുന്നയാളാണ്. നല്ല വായനക്കാരനുമാണ്.മുതിർന്നപ്പോൾ പൈ ബുക്സിൽ ജീവനക്കാരനായി. അക്കാലത്ത് കുഞ്ഞുണ്ണി മാഷും പുനത്തിൽ കുഞ്ഞബ്ദുല്ലയുമടക്കമുള്ളവരുമായി സൗഹൃദത്തിലായി. മൾബറി ബുക്സ് ഉടമയും കവിയുമായ ഷെൽവിയടക്കമുള്ളവരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. നിലവിൽ മലയാള മനോരമയുടെ സർക്കുലേഷൻ വിഭാഗത്തിലാണ് മനോഹർ ജോലി ചെയ്യുന്നത്.

Advertisement
inner ad

മഴയുടെ പശ്ചാത്തലത്തിൽ മേഘമൽഹാർ രാഗത്തിൽ ഒരുക്കിയ ചെറിയൊരു ആൽബം സോങ്ങാണ് ‘മഴയേ’. വിരഹം സൃഷ്ടിക്കുന്ന ശൂന്യതയാണ് പാട്ടിൽ കേൾവിക്കാരനെ കാത്തിരിക്കുന്നത്.കോഴിക്കോട് മുഖദാർ സ്വദേശിയായ യുവ ഗായകൻ അഹമ്മദ് ജംഷീദാണ് പാട്ട് പാടിയത്. വിവിധ മ്യൂസിക്കൽ ആൽബങ്ങളിലൂടെ ശ്രദ്ധേയനാണ് അഹമ്മദ് ജംഷീദ്.മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ മിത്രൻ വിശ്വനാഥാണ് പാട്ടെഴുതിയത്. കോഴിക്കോട് സിറ്റിപൊലീസിലെ പൊലീസുകാരനും സംഗീതജ്ഞനുമായ പ്രശാന്ത് മൽഹാറാണ് സംഗീതസംവിധാനം നിർവഹിച്ചത്. തൃശൂർ സ്വദേശിയായ സംഗീതജ്ഞൻ എഡ്വിൻ ജോൺസണാണ് പാട്ടിന് പശ്ചാത്തല സംഗീതമൊരുക്കിയത്. പൂർണമായും സാംസങ് എ 53 എന്ന മൊബൈൽഫോണിൽ ചിത്രീകരിച്ചതാണ് മഴയേ എന്ന പാട്ട്.

Advertisement
inner ad
Continue Reading

Entertainment

‘രാധാ-മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്’ :ഫോട്ടോഷൂട്ടിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട് നടി തമന്ന

Published

on


ചെന്നൈ: ‘രാധ’ ഫോട്ടോഷൂട്ടിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി നടി തമന്ന ഭാട്ടിയ. രാധയെ ലൈംഗികവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന കമന്റുകളില്‍ ഏറെയും. ഇതേത്തുടര്‍ന്ന്, തമന്നക്ക് സമൂഹമാധ്യമങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടിവന്നു.

‘ലീല: ദ ഡിവൈന്‍ ഇല്യൂഷന്‍ ഓഫ് ലവ് ‘ എന്ന പേരിലുള്ള ഫോട്ടോഷൂട്ടിലാണ് തമന്ന ഭാട്ടിയ ഹിന്ദുപുരാണത്തിലെ ശ്രീകൃഷ്ണന്റെ പത്‌നി രാധയായി വേഷമിട്ടത്. ഫാഷന്‍ ഡിസൈനര്‍ കരണ്‍ തൊറാനിയാണ് തമന്നക്കായി വസ്ത്രാലങ്കാരം ഒരുക്കിയത്.

Advertisement
inner ad

ഈ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് തമന്ന തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവെച്ചത്. എന്നാല്‍, രാധയെ അശ്ലീലവത്കരിക്കുകയാണ് തമന്നയുടെ വസ്ത്രധാരണത്തിലൂടെയെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. ‘നിങ്ങളുടെ കച്ചവടതാല്‍പര്യത്തിന് വേണ്ടി രാധാ-മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്’ -എന്നായിരുന്നു ഒരു കമന്റ്. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാണ് രാധയായെത്തിയ തമന്നയുടെ വസ്ത്രധാരണമെന്നും ഇത് രാധാ സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്നും പലരും ചൂണ്ടിക്കാട്ടി.വിമര്‍ശനം വ്യാപകമായതോടെ തമന്നയും തൊറാനിയും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കമന്റുകള്‍ നിയന്ത്രിക്കുകയും ചെയ്തു.

Advertisement
inner ad
Continue Reading

Featured