സ്ഥാനാർഥി പട്ടിക; മണിപ്പൂർ ബിജെപിയിൽ പൊട്ടിത്തെറി; പ്രവർത്തകർ നരേന്ദ്രമോദിയുടെ കോലം കത്തിച്ചു

മണിപ്പൂർ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിൽ കലാപം. സീറ്റ് ലഭിക്കാത്ത നേതാക്കളുടെ അണികൾ നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുടെ കോലം കത്തിക്കുകയും പാർട്ടി ഓഫീസുകൾ അക്രമിക്കുകയും ചെയ്തു.മുഴുവൻ സീറ്റുകളിലക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണിപ്പൂർ ബിജെപിയിൽ കലാപം രൂക്ഷമായത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി ബിരേൺ സിംഗിൻറെും കോലം കത്തിച്ച പ്രവർത്തകർ ബിജെപി ഓഫീസുകൾ ആക്രമിച്ചു. നേതാക്കൾക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെപിയിൽ കൂട്ട രാജി നടന്നതായും റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ സംഭവം ബിജെപി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Related posts

Leave a Comment