മദ്യക്കടത്ത് ഒമാനിൽ അഞ്ചു പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ വൻതോതിൽ മദ്യം കടത്തിയ സംഭവത്തിൽ അഞ്ച് പ്രവാസികൾ അറസ്റ്റിലായി. ഖസബ് സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡാണ് നടപടിയെടുത്തത്. ഒമാന്റെ സമുദ്രാതിർത്തിയിൽ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്.

61 ബോക്‌സുകളിലായി 4200ൽ അധികം ക്യാൻ മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മദ്യമടങ്ങിയ പെട്ടികൾ ഇവിടെ വെച്ച്‌ കൈമാറുന്നതിനിടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

Related posts

Leave a Comment