കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാല ; എതിർപ്പുമായി ജീവനക്കാരും രംഗത്ത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാനുള്ള നീക്കത്തെച്ചൊല്ലി വിവാദം മുറുകുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാല തുടങ്ങാന്‍ ബിവറേജസ് കോർപ്പറേഷനെ ക്ഷണിച്ച ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ നീക്കത്തിനെതിരെ ജീവനക്കാർ തന്നെ  രംഗത്തുവന്നു. കെഎസ്ആർടിസിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടി.ഡി.എഫും എംപ്ളോയീസ് സംഘുമാണ് കടുത്ത എതിര്‍പ്പുമായി രംഗത്തെത്തുവന്നിരിക്കുന്നത്. എന്നാൽ മൂന്നാമത്തെ അംഗീകൃത സംഘടനയായ കെഎസ്ആർടിസി എംപ്ലോയിസ് അസോസിയേഷൻ സർക്കാരിന്റെ നീക്കത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ രംഗത്തുവന്നിട്ടില്ല. ഭരണാനുകൂല സംഘടനയാണിത്.

Related posts

Leave a Comment