Kerala
മദ്യശാലകള്ക്ക് നാളെ അവധി

Kerala
കുട്ടപ്പൻ ചെട്ടിയാർക്ക് സമൂഹത്തിന്റെ ആദരം

തിരുവനന്തപുരം: സാമൂഹ്യ പരിഷ്കർത്താവും പിന്നാക്ക സമുദായങ്ങളുടെ സംഘാടകനുമായ എസ് കുട്ടപ്പൻ ചെട്ടിയാർ സപ്തതി നിറവിൽ. എഴുപതാം പിറന്നാൾ ആഘോഷമാക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവർ ഒന്നിച്ചു കൂടി. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെയാണ് നാട് അദ്ദേഹത്തെ ആദരിച്ചത്. കേരള വണിക വൈശ്യ സംഘം പ്രസിഡന്റ്, സംവരണ സമുദായ മുന്നണി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പിന്നാക്ക സമുദായ ഐക്യനിര ശക്തിപ്പെടുത്താൻ തുടക്കം മുതൽ ശ്രമിച്ചയാളാണ് കുട്ടപ്പൻ ചെട്ടിയാർ.
തീരെ ചെറുപ്പത്തിൽ കെഎസ്യുവിലൂടെ പൊതു പ്രവർത്തന രംഗത്ത് കടന്നു വന്ന കുട്ടപ്പൻ ചെട്ടിയാർ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്വീകാര്യനായ പൊതു പ്രവർത്തകനാണ്. കേരള കൺസ്ട്രക്ഷൻ കംപോണന്റ്സ് ലിമിറ്റഡ് ചെയർമാൻ, പിന്നാക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്റ്റർ, പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1953 ജനുവരിയിൽ കൊല്ലം നഗരത്തിലെ ഉളിയകോവിലിലാണു ജനനം. അച്ഛൻ വി. സുബ്രഹ്മണ്യൻ, അമ്മ ഭഗവതി അമ്മാൾ. കൊല്ലം എസ്എൻ കോളെജിൽ പ്രീ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് കെഎസ്യുവിൽ അംഗത്വം നേടി പൊതു രംഗത്ത് വന്നത്. പിന്നീട് പഠനം ഉപേക്ഷിച്ചു കശുവണ്ടി തൊഴിലാളിയായി. അവിടെ നിന്നാണ് സമുദായ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. പല തരത്തിലും അവഗണന നേരിട്ട സ്വന്തം സമുദായത്തെ സംഘടനാ ബലത്തിലൂടെ ശക്തമാക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. അങ്ങനെയാണ് കേരള വണിക വൈശ്യ സംഘം പ്രസിഡന്റായി മാറിയത്. സംഘടനയുടെ ഇന്നത്തെ രൂപത്തിലുള്ള വളർച്ചയ്ക്കു പിന്നിൽ കുട്ടപ്പൻ ചെട്ടിയാരുടെ നിസ്വാർഥ പ്രവർത്തനങ്ങളുണ്ട്. വലിയശാലയിലെ സംഘടനയുടെ ഓഫീസ്, അടൂർ ഏഴംകുളത്തെ കെവിവിഎസ് കോളെജ് തുടങ്ങിയവ ഉദാഹരണങ്ങൾ.
കുട്ടപ്പൻ ചെട്ടിയാർ സപ്തതി ആഘോഷങ്ങൾ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. എസ്. സുബ്രഹ്മണ്യൻ ചെട്ടിയാർ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി. ജോയി എംഎൽഎ, പന്ന്യൻ രവീന്ദ്രൻ, ഐ.ബി സതീഷ് എംഎൽഎ, വി.കെ. പ്രശാന്ത് എംഎൽഎ, പാലോട് രവി, കെ.സ്. ശബരീനാഥൻ, വി. ദിവാകരൻ, വി.വി രാജേഷ്, വളപ്പിൽ രാധാകൃഷ്ണൻ, പുന്നല ശ്രീകുമാർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, കെ. രാമൻ പിള്ള, ജെ.ആർ. പത്മകുമാർ, ആർ.എസ്. ശശികുമാർ, വി.എസ്. ശിവകുമാർ, ജി. ദേവരാജൻ, വി.ആർ. ജോഷി, ജഗതി രാജൻ, ഡോ. വി.കെ സുധാകരൻ, എം. രാമചന്ദ്രൻ ചെട്ടിയാർ, എ.എസ്. വിനോദ് എന്നിവർ പ്രസംഗിച്ചു.
Kerala
മോദിയെ ഇറക്കുന്നതു വരെ ജോഡോ യാത്ര നിലനിൽക്കും: ആന്റണി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കുന്നതു വരെ ഭാരത് ജോഡോ യാത്രയുടെ സന്ദശം നിലനിൽക്കുമെന്ന് മുതിർന്ന നേതാവ് ഏ.കെ. ആന്റണി. രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി ഓഫീസിൽ സംസാരിക്കുകയായിരുന്നു ആന്റണി.
ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ രാഹുൽ ഗാന്ധിയെ ആൻറണി ഏറെ പ്രശംസിച്ചു. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചുള്ള യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ ആണ്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമം. വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
crime
വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.
നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login