Featured
മദ്യത്തിനു വില കൂടും, കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനു വിലകൂടാൻ ഇടയാക്കുന്ന കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നാലു ശതമാനം അധിക നികുതിയാണു ചുമത്തുന്നത്. ബിയറടക്കം എല്ലാത്തരം മദ്യത്തിനും വർധന ബാധകം. 1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകി. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ പരിഗണിക്കും.
സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികൾക്ക് ഈടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് 4 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി.
മദ്യ കമ്പനികളെ സഹായിക്കാൻ വേണ്ടി മദ്യം കഴിക്കുന്നവരെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന നടപടിക്കെതിരേ വ്യാപകമായ ഉയർന്ന പ്രതിഷേധം വകവയ്ക്കാതെയാണ് ഇന്നത്തെ മന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തത്.
ധനസഹായം
വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം മുഴുവൻ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.
Featured
യാത്ര നയിച്ചത് വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കാൻ: രാഹുൽ ഗാന്ധി

ശ്രീനഗർ: പതിന്നാലാമത്തെ വയസിൽ എന്റെ മുത്തശിയെ നഷ്ടമായ ആളാണു ഞാൻ. പറക്ക മുറ്റുന്നതിനു മുൻപ് അച്ഛനെയും നഷ്ടപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷായ്ക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല. എന്നാൽ കശ്മീരിലെ ജനങ്ങൾക്കും സൈനികർക്കും അത് മനസ്സിലാകും. പുൽവാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. ഈ സങ്കടങ്ങൾ പങ്കുവയ്ക്കാനായിരുന്നു കഴിഞ്ഞ അഞ്ചു മാസമായ ജനങ്ങളോടൊപ്പം പദയാത്ര നടത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നു തുടങ്ങിയ ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിൽ വികാരാധീനനായി രാഹുൽ ഗാന്ധി പറഞ്ഞു. ശ്രീനഗറിലെ സെൻട്രൽ സ്റ്റേഡിയത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയാണ് ജോഡോയാത്രയുടെ സമാപന ചടങ്ങുകൾ.
എൻ്റെ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു? ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുക….. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങൾ രക്ഷിക്കാനാണ് പോരാടുന്നത്. താൻ പോരാടുന്നത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയല്ല രാജ്യത്തിനായാണ് ഇന്ത്യ സ്നേഹത്തിൻറെ രാജ്യമാണ്. ഇന്ത്യയിലെ മതങ്ങളും ആത്മീയാചര്യൻമാരും പറയുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്.
ഇന്ത്യ മുഴുവൻ സഞ്ചരിച്ച് പദയാത്ര നടത്തുക എന്നത് ഒരു പ്രശ്നമായി ഒരിക്കലും തോന്നിയിരുന്നില്ല. കോളെജ് കാലത്ത് കാലിന് പറ്റിയ പരിക്ക് യാത്രയുടെ ആദ്യഘട്ടത്തിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു. അതോടെ എൻ്റെ മനസ്സിലെ അഹങ്കാരം ഇല്ലാതെയായി. ഈ യാത്ര പൂർത്തിയാക്കാൻ പറ്റില്ലെന്നാണ് കരുതിയത്. എന്നാൽ അനേകായിരം പേർ ഒപ്പം ചേർന്നത് വലിയ ഉത്തേജനമായി മാറി. യാത്രയ്ക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. എത്രയോ സ്ത്രീകൾ കരഞ്ഞു കൊണ്ട് തങ്ങൾ നേരിട്ട പീഡനാനുഭവങ്ങൾ പങ്കുവച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്. യാത്രയിൽ സുരക്ഷ പ്രശ്നം ഉണ്ടാകുമെന്ന് പല സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. എന്നാൽ മഹാത്മാഗാന്ധിയും തൻ്റെ കുടുംബവുമെല്ലാം പഠിപ്പിച്ചു തന്നത് എന്നും പോരാടാനാണ്. രാജ്യത്തിൻ്റെ ശക്തി നമ്മളോടൊപ്പമുണ്ട്. ഒരാൾക്കും തണുക്കുകയോ വിയർക്കുകയോ നനയുകയോ ഇല്ല.
ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താൻ ആകില്ല. കാരണം അവർക്ക് ഭയമാണ്.
പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താൻ ഇറങ്ങി പുറപ്പെട്ടതെന്ന് രാഹുൽ ഗാന്ധി. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് ജോഡോ യാത്ര തുടങ്ങിയപ്പോൾ പ്രശ്നമായി. യാത്രയിൽ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരിൽ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവർത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമായി ഭാരത് ജോഡോ യാത്ര പൂർത്തീകരിക്കാൻ തുണയായതെന്നും രാഹുൽ പറഞ്ഞു.
Featured
ചരിത്രം ആവർത്തിക്കുന്ന കൂപമണ്ഡൂകങ്ങൾ

സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ രണ്ട് വിഭാഗമേ ഉണ്ടായിട്ടുള്ളൂ മതേതര ഇന്ത്യക്കൊപ്പം നിൽക്കുന്നവരും അതിനെ എതിർക്കുന്നവരും. ആർഎസ്എസും സംഘപരിവാറും സ്വാതന്ത്രസമരത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷുകാർക്കൊപ്പം നിന്നപ്പോൾ അതേ പാത തന്നെയാണ് സിപിഎമ്മിന്റെ മുൻഗാമികളും സ്വീകരിച്ചിരുന്നത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1942ലെ ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്ത സിപിഎമ്മിന്റെ പൂർവികർ തന്നെയാണ് 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നേദിവസം കരിദിനം ആചരിക്കുകയും ആപത്ത് 15 എന്ന് പറഞ്ഞ് പരിഹസിച്ചതും. ഏഴുപതിറ്റാണ്ടിനിപ്പുറവും ഇക്കൂട്ടരുടെ നിലപാടുകളിൽ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് ഭാരത് ജോഡോ യാത്രയിലും തുറന്നുകാട്ടുന്നത്.
ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2022 സെപ്റ്റംബർ 7ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും ആരംഭിച്ച ഐതിഹാസികമായ ഭാരത് ജോഡോ യാത്രയെ തുടക്കം മുതൽ ഒടുക്കം വരെ വിമർശിച്ചതും പരിഹസിച്ചതും സംഘപരിവാറും കേരളത്തിലെ സിപിഎമ്മുമായിരുന്നു. രാഹുൽ ഗാന്ധി ധരിച്ച ടീഷർട്ടിലും കാലിലെ ഷൂസിലുമായിരുന്നു ബിജെപിയുടെ നോട്ടമെങ്കിൽ കിടന്നുറങ്ങിയിരുന്ന കണ്ടൈനുകളിലായിരുന്നു സിപിഎമ്മിന്റെ കണ്ണ്. കണ്ടെയ്നർ ജാഥ എന്നുവരെ വിളിച്ച് കേരളത്തിലെ സിപിഎം നേതാക്കൾ രാഹുൽ ഗാന്ധിയെയും യാത്രയെയും പരിഹസിച്ചു. പരിഹാസങ്ങളെ വകഞ്ഞുമാറ്റിയും ജനലക്ഷങ്ങളെ ചേർത്തുപിടിച്ചും ഇന്ത്യൻ ഹൃദയ ഭൂമിയിലൂടെ നടന്ന് രാഹുൽഗാന്ധി ഇന്ന് ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നു. യാത്രയെ തുടക്കത്തിൽ വിമർശിച്ചിരുന്നവർ ഇപ്പോൾ മൗനത്തിലാണ് രാഹുൽ ഗാന്ധിയുടെ ജനപിന്തുണ അവരെ അലോസരപ്പെടുത്തുന്നു എന്നത് വ്യക്തമാണ്.
സംഘപരിവാറിന്റെ കൈകളിൽ നിന്നും ഭാരതത്തെ തിരികെ പിടിക്കാൻ പ്രതിപക്ഷകക്ഷികൾ ഒന്നിച്ച് നിൽക്കുമ്പോൾ സിപിഎം, ബിജെപിക്കും ആർഎസ്എസിനും ഒപ്പം നിൽക്കുകയാണ് ചെയ്യുന്നത്. ബിജെപി ആർഎസ്എസ് വിരുദ്ധത വലിയ വായിൽ പ്രസംഗിക്കുമെങ്കിലും പ്രതിസന്ധിയുടെ കാലങ്ങളിൽ ബിജെപിക്ക് എന്നും ഒരു കൈ സഹായം നൽകിയിട്ടുള്ളവരാണ് സിപിഎം എന്നതാണ് ചരിത്ര യാഥാർത്ഥ്യം. രണ്ട് അംഗങ്ങളുമായി ഇന്ത്യൻ പാർലമെന്റിലെ മൂലയ്ക്കിരുന്ന ബിജെപിയുമായി സഖ്യമുണ്ടാക്കി അവരെ കൈപിടിച്ചുയർത്തി ഇന്ത്യയുടെ ഭരണ ചക്രത്തിൽ എത്തിക്കുന്നതിന് വഴിമരുന്നിട്ട അതേ സിപിഎം തന്നെയാണ് ഇന്നും ഭാരത് ജോഡോ യാത്രയെ തള്ളിപ്പറഞ്ഞ് ബിജെപിയോട് വിധേയത്വം കാണിക്കുന്നത്.
2021ൽ മാത്രം ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിച്ച ( ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അംഗീകരിക്കാതിരുന്ന സിപിഎം, ആദ്യമായി അവരുടെ പാർട്ടി ഓഫീസുകളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു തുടങ്ങിയത് 2021 മുതലാണ്) ഈ കൂപമണ്ഡൂകങ്ങൾക്ക് ഭാരത് ജോഡോ യാത്രയെ തിരിച്ചറിയാൻ എത്രയെത്ര സംവത്സരങ്ങൾ വേണ്ടിവരുമെന്ന് കാത്തിരുന്നു കാണാം.
Featured
ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

- മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്
ശ്രീനഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീനഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login