ബിജെപി നേതാവിന്റെ സ്ഥാപനത്തിൽ നിന്ന് 17 കുപ്പി മദ്യം പിടികൂടി

ബിഹാറിൽ ബിജെപി നേതാവിന്റെ സ്ഥാപനത്തിൽ നിന്ന് 17 കുപ്പി മദ്യം പിടികൂടി.ദിഗയിലെ ഏജൻസിയിലായിരുന്നു ഇന്ന് രാവിലെ പാട്‌ന പൊലീസും എക്‌സൈസ് വകുപ്പും ചേർന്ന് റെയ്ഡ് നടത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഭവത്തിനു പിന്നാലെ മുഖിയ ഒളിവിൽപോയതായി പൊലീസ് പറഞ്ഞു. ഏജൻസിയിൽനിന്ന് നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നീലേഷ് മുഖിയയുടെ ഓഫീസ് കാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികളുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. റൈഡിനെത്തുമ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, ഓഫീസ് കാബിനിൽ പരിശോധന തുടങ്ങിയതോടെ മുഖിയ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേന്ദ്രമന്ത്രിമാരടക്കം ബിജെപിയുടെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് നീലേഷ് മുഖിയ. 2020ലെ തദ്ദേശ തെരഞ്ഞടെുപ്പിൽ പാട്‌നയിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. മുഖിയയുടെ ഭാര്യ നിലവിൽ ദിഗയിലെ വാർഡ് കൗൺസിലറുമാണ്.

Related posts

Leave a Comment