വ്യാജ മദ്യത്തിൽ മുങ്ങി തലസ്ഥാനം ; 4500 കുപ്പി വ്യാജമദ്യം പിടികൂടി

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് വൻ വ്യാജ മദ്യ വേട്ട. അമരവിള ടോൾ ജങ്​ഷൻ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ 4500 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കൾ പിടിയിലായി. ചാരോട്ടുകോണം സ്വദേശിയും സ്പിരിറ്റ് കേസ് ഉൾപ്പെടെ നിരവധി അബ്‌കാരി കേസിലെ പ്രതിയുമായ പ്രശാന്ത് (29), ഊരമ്പ് ചൂഴാൽ സ്വദേശി സൂരജ് (28) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. അമരവിള ടോൾ ജങ്​ഷനിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ രണ്ട്​ കെയ്സ് മദ്യവുമായിട്ടാണ് പ്രതികൾ ആദ്യം പിടിയിലായത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വ്യാജമദ്യ ശേഖരത്തെക്കുറിച്ച്‌ എക്സൈസിന് വിവരം ലഭിച്ചത്. കണ്ടെടുത്ത വ്യാജ മദ്യത്തിന് വിപണിയിൽ 25 ലക്ഷം രൂപ വിലയുണ്ട്. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, അസിസ്​റ്റൻറ്​ എക്സൈസ് ഇൻസ്പെക്ടർ സജിത് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ ജയശേഖർ, ഷാജു, സനൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നൂജു, സതീഷ്കുമാർ, ടോണി, അരുൺ, സ്​റ്റീഫൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment