ലയണൽ മെസ്സി പി എസ് ജിയിൽ

ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബ് പിഎസ് ജി യുമായി കരാറിലെത്തി. രണ്ടു വർഷത്തേക്കാണ് കരാർ. പ്രതിവർഷം 35 മില്യൻ യൂറോയാണ് പ്രതിഫലം. മെസ്സി മാഞ്ചസ്റ്റർ സിറ്റി യിലേക്ക് പോകും എന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പി എസ് ജി സ്വന്തമാക്കുകയായിരുന്നു. 2024 ജൂൺ വരെയാണ് കരാർ കാലാവധി. മെസ്സിയും നെയ്മറും എംബാപ്പയും അടങ്ങുന്ന മികച്ച നിരയാണ് ഇപ്പോൾ പി എസ് ജി യുടെ കരുത്ത്. ബാഴ്സയുമായുള്ള കരാർ ജൂൺ 30 തിനു കഴിഞ്ഞിരുന്നു. പി എസ് ജി ജഴ്സിയണിഞ്ഞ മെസ്സിയെ ഗ്രൗണ്ടിൽ കാണാനുള്ള കാത്തിരിപ്പിലാണ് മെസ്സി ആരാധകർ.

Related posts

Leave a Comment