ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ഒടിടിയിൽ; നവംബര്‍ 19ന് സോണി ലിവിൽ റിലീസ് ചെയ്യും

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി റിലീസിന് ഒരുങ്ങുന്നു. ഒടിടി പ്ലാറ്റ് ഫോമായ സോണി ലിവ്വില്‍ നവംബര്‍ 19ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. ഏറെ നിഗൂഢതകൾ നിറച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
ഐഎഫ്എഫ്‌കെ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയ ചുരുളിയില്‍ നിന്ന് വ്യത്യസ്തമായ വേര്‍ഷനാണ് സോണി ലിവ്വില്‍ റിലീസ് ചെയ്യുന്നത്. ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ്. ഹരീഷ് ആണ്.

ഛായാഗ്രഹണം മധു നീലകണ്ഠന്‍. എഡിറ്റിംഗ് ദീപു ജോസഫ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. അനിമേഷന്‍ ഡയറക്ടര്‍ ബലറാം ജെ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. മൂവി മൊണസ്റ്ററി, ചോംബോസ്‍കി മോഷന്‍ പിക്‍ചേഴ്‍സ് എന്നിവയുടെ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മ്മാണം.

Related posts

Leave a Comment