Connect with us
fed final

Entertainment

‘പകലിന്റെ വിളക്കിൻതൂണുകൾ’: വനിതാദിനത്തിൽ സ്ത്രീത്തൊഴിലാളികൾക്ക് ബിനാലെയിൽ ആദരം

Avatar

Published

on

കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച് ബിനാലെ. ‘പകലിന്റെ വിളക്കിൻ തൂണുകൾ’ എന്ന ഗ്രാഫിറ്റി തീർത്തും മധുരം വിതരണം ചെയ്‌തുമാണ് വനിതാദിനം ആഘോഷമാക്കിയത്. ഫോർട്ട്കൊച്ചി കബ്രാൾയാർഡിലായിരുന്നു പരിപാടി. ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നേതൃത്വം നൽകി.

Advertisement
inner ad

‘ഡിജിറ്റല്‍ ലോകം എല്ലാവര്‍ക്കും-നവീകരണവും സാങ്കേതികവിദ്യയും ലിംഗസമത്വത്തിന്’ എന്ന ആശയത്തിലൂന്നിയ ഇക്കൊല്ലത്തെ വനിതാദിനത്തിൽ ബിനാലെയിലെ തമിഴ് സ്ത്രീത്തൊഴിലാളികളെ ‘പകലിന്റെ വിളക്കിൻതൂണു’കളായി ഗ്രാഫിറ്റിയിൽ ആവിഷ്‌കരിച്ചു. എല്ലാ സ്ത്രീത്തൊഴിലാളികളുടെയും പ്രതിനിധികൾ എന്ന നിലയ്ക്കാണ് തമിഴ് വനിതാതൊഴിലാളികളെ തെരഞ്ഞെടുത്തത്. അതുകൊണ്ട് ഗ്രാഫിറ്റിയിൽ ആരുടേയും മുഖം ചേർത്തില്ല.

തെളിഞ്ഞു ജ്വലിച്ച് പ്രകാശം പരത്തുമ്പോഴും പകൽ വെളിച്ചത്തിൽ അറിയപ്പെടാതെ പോകുന്നു. സാധാരണ അഗ്നിജ്വാലകൾ പോലെ കാറ്റിലുലയുകയോ അണഞ്ഞുപോകുകയോ ചെയ്യില്ല എന്നു പ്രഖ്യാപിക്കാനാണ് ‘പകലിന്റെ വിളക്കിൻതൂണുകൾ’ എന്ന ശീർഷകം.

Advertisement
inner ad

അക്രിലിക്, എമൽഷൻ എന്നിവ ഉപയോഗിച്ച് കബ്രാൾയാർഡിലെ ചുമരിൽ 20 നീളത്തിലും 12 അടി ഉയരത്തിലുമായി വരഞ്ഞ ചിത്രം കണ്ടാസ്വദിക്കാനും സന്തോഷം പങ്കുവയ്ക്കാനും ബിനാലെയിലെ തമിഴ് വനിതാത്തൊഴിലാളികളും മറ്റ് അണിയറ പ്രവർത്തകരുമെത്തി. ബിനാലെയിലെ വോളന്റീയർമാരും ആർട്ടിസ്റ്റുകളുമായ ഹനൂന മേലേത്തിൽ, വി എൻ അബിന, എഡ്വേർഡ് രാജൻ, ദിയ മലർ, കെ ബി അഭിജിത്, അന്ന ജോൺസൺ, അപർണ വിശാഖ്, സിദ്ധാർത്ഥ് എസ് ഹരി എന്നിവർ ചേർന്നാണ് ‘പകലിന്റെ വിളക്കിൻ തൂണുകൾ’ തീർത്തത്.

തുല്യതയും നീതിയും ബിനാലെയുടെ അന്തഃസത്തയിലെ സുപ്രധാന ഘടകമാണെന്നും കലയുടെ അതിരുകളില്ലായ്‌മയെ അരക്കിട്ടുറപ്പിച്ച് പ്രഖ്യാപിക്കുന്നതാണ് വനിതകൾക്കുള്ള ആദരമെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഇടപെടുന്നതിലെല്ലാം വനിതകൾ പ്രകടിപ്പിക്കുന്ന കരുത്തും ഊഷ്‌മളതയും സമർപ്പണവും സ്നേഹവും നന്ദിപൂർവ്വം ഓർമ്മിക്കാൻ ഈ ദിനം അവസരമൊരുക്കുന്നു. ബിനാലെ വേദികളുടെ ചുറ്റുപാടുകൾ വെടിപ്പാക്കി സൂക്ഷിക്കുന്ന തമിഴ് വനിതാതൊഴിലാളികളും അവരെ ആദരിക്കാൻ ഗ്രാഫിറ്റി ഒരുക്കിയ ബിനാലെ വോളന്റീയർമാരും സവിശേഷ അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

വനിതാദിനാഘോഷത്തിന്റെ ഭാഗമായി ഗൂഞ്ജ് കൊച്ചി എൻ ജി ഒയിലെ വനിതാജീവനക്കാരുടെ സംഘം ബിനാലെ സന്ദർശിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

സംഗീതജ്ഞ ബോംബെ ജയശ്രീ ആശുപത്രിയിൽ

Published

on

ന്യൂഡൽഹി : പ്രശസ്ത സംഗീതജ്ഞ ബോംബെ ജയശ്രീ ആശുപത്രിയിൽ. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ. പെട്ടെന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബോംബെ ജയശ്രീയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്.മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായിഅടുത്ത വൃത്തങ്ങള്‍ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ ചെയ്യുന്നു

Continue Reading

Entertainment

ഓസ്കാർ ‘സ്റ്റാർ’ ബേബി ജംബോയെ കാണാൻ വിനോദസഞ്ചാരികൾ ഒഴുകുന്നു

Published

on


ചെന്നൈ: എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഇന്ത്യൻ ഡോക്യുമെന്ററിയുടെ ഓസ്കാർ വിജയത്തെ തുടർന്ന് മുതുമല തേപ്പക്കാട് ആനക്യാമ്പിലേക്ക് സിനിമയിൽ കാണിച്ചിരിക്കുന്ന ആനക്കുട്ടിയെ കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്.

‘മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം’ വിഭാഗത്തിൽ തിങ്കളാഴ്ച ചിത്രം ഓസ്കാർ നേടിയിരുന്നു.
തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതത്തിൽ അനാഥരായ രണ്ട് ആനക്കുട്ടികളെ ദത്തെടുക്കുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Advertisement
inner ad

തമിഴ് ഡോക്യുമെന്ററിയുടെ സംവിധായകൻ കാർത്തികി ഗോൺസാൽവസും നിർമ്മാതാവ് ഗുണീത് മോംഗയും തിങ്കളാഴ്ച നടന്ന 95-ാമത് അക്കാദമി അവാർഡിൽ സുവർണ്ണ പ്രതിമയിൽ മുത്തമിട്ടു.

Advertisement
inner ad
Continue Reading

Cinema

ഭാവതീവ്രമായ തുരുത്ത് മാര്‍ച്ച് 31ന്

Published

on

കൊച്ചി : ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തല ചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് ‘തുരുത്ത്’. ചിത്രം മാര്‍ച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു. സുധീഷ്, കീര്‍ത്തി ശ്രീജിത്ത്, മാസ്റ്റര്‍ അഭിമന്യു, എം ജി സുനില്‍കുമാര്‍, ഷാജഹാന്‍ തറവാട്ടില്‍, കെപിഎസി പുഷ്പ, മധുസൂദനന്‍, ഡോ. ആസിഫ് ഷാ, സക്കീര്‍ ഹുസൈന്‍, സജി സുകുമാരന്‍, മനീഷ്‌കുമാര്‍, സജി, അപ്പു മുട്ടറ, അശോകന്‍ ശക്തികുളങ്ങര, പ്രസന്ന എന്നിവര്‍ അഭിനയിക്കുന്നു. ബാനര്‍ യെസ് ബി ക്രീയേറ്റീവ്, ക്വയിലോണ്‍ ടാക്കീസ് പ്രൊഡക്ഷന്‍, നിര്‍മ്മാണം സാജന്‍ ബാലന്‍, സുരേഷ് ഗോപാല്‍, കഥ, രചന, സംവിധാനം സുരേഷ് ഗോപാല്‍, ഛായാഗ്രഹണം ലാല്‍ കണ്ണന്‍, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, സംഗീതം രാജീവ് ഓ എന്‍ വി, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.

Advertisement
inner ad
Continue Reading

Featured