ആഭ്യന്തര വിമാന സർവീസ് നിയന്ത്രണങ്ങൾ നീക്കി; ഒക്‌ടോബർ 18 മുതൽ പൂർണ്ണതോതിൽ

ആഭ്യന്തര വിമാന സർവീസ് നിയന്ത്രണങ്ങൾ നീക്കി. ആഭ്യന്തര സർവീസ് പൂർണ്ണതോതിലാവുമെന്ന് വ്യോമയാന മന്ത്രാലയം.ഈ മാസം 18 മുതല്‍ സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി നൽകി.കഴിഞ്ഞ വർഷം മേയിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് നീക്കിയത്. ഇതുവരെ 85 ശതമാനം യാത്രക്കാരാണ് ആഭ്യന്തര വിമാന സർവീസിൽ അനുവദിക്കപ്പെട്ടിരുന്നത്. പിന്നീട് കോവിഡ് സാഹചര്യം അനുസരിച്ച് പടിപടിയായി കൂടുതൽ സീറ്റുകൾ ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു.

Related posts

Leave a Comment