Delhi
ജീവന് ഭീഷണി: മല്ലികാര്‍ജുൻ ഖാർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ. ഖർഗെയുടെ ജീവനു ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. 10 എൻഎസ്‌ജി കമാൻഡോകൾ അടക്കം 55 ഉദ്യോഗസ്‌ഥർ ഖർഗെയ്ക്കു സംരക്ഷണ കവചമൊരുക്കും. ബുള്ളറ്റ് പ്രൂഫ് വാഹനവും ഇസഡ് പ്ലസ് സുരക്ഷയിൽ ഉൾപ്പെടുന്നുണ്ട്. ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്സ് എന്നിങ്ങനെ നാലുതരത്തിലുള്ള സുരക്ഷ സംവിധാനമാണ് ഉള്ളത്.
2019 വരെ, ഗാന്ധി കുടുംബത്തിന് എസ്‌പിജി സുരക്ഷ ഉണ്ടായിരുന്നു. പിന്നീടിത് ഇസഡ് പ്ലസിലേക്കു തരംതാഴ്ത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ എസ്പിജിയാണ് കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെയും മുൻ പ്രധാനമന്ത്രിമാരുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണത്തിനായി രൂപീകരിച്ച ഉന്നത സേനയാണിത്. 1984ൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷമാണ് എസ്‌പിജി രുപീകരിച്ചത്. മൂവായിരം പേർ അടങ്ങുന്ന സേനയാണ് എസ്‌പിജി.
Delhi
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള ആര്‍ത്തവ നയം അംഗീകരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള ആര്‍ത്തവ നയം അംഗീകരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ദ്രാലയം അംഗീകരിച്ച ആര്‍ത്തവ ശുചിത്വ നയം രൂപീകരിക്കുന്നുവെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.
2023 ഏപ്രില്‍ പത്തിലെ സുപ്രീം കോടതി ഉത്തരവ് പരാമര്‍ശിച്ച കേന്ദ്രം ആര്‍ത്തവ ശുചിത്വം സംബന്ധിച്ച നയം 2024 നവംബര്‍ രണ്ടിന് വകുപ്പ് മന്ത്രി അംഗീകരിച്ചതായും പറഞ്ഞു.
6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും സര്‍ക്കാര്‍, എയ്ഡഡ് എന്നിവിടങ്ങളില്‍ പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ജയ താക്കൂര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചുള്ളതാണ് തീരുമാനം.
സര്‍ക്കാര്‍, സംസ്ഥാന-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.ഡല്‍ഹി, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം ലക്ഷ്യങ്ങള്‍ കൈവരിക്കുകയും മുന്‍ കോടതി ഉത്തരവുകള്‍ പാലിക്കുകയും ചെയ്തു.ദോഷകരമായ സാമൂഹിക മാനദണ്ഡങ്ങള്‍ ഇല്ലാതാക്കാനും സുരക്ഷിതമായ ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നയമെന്ന് കേന്ദ്രം അറിയിച്ചു.
Delhi
അടിയന്തരമായി കേസ് പരിഗണിക്കാനുള്ള അപേക്ഷ ഇ-മെയില്‍ വഴി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
ന്യൂഡല്‍ഹി: അടിയന്തരമായി കേസ് പരിഗണിക്കാനുള്ള അപേക്ഷ ഇനി മുതല്‍ ഇ-മെയില്‍ വഴി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. വാക്കാലുള്ള ആവശ്യം പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അത്തരം കേസുകള്‍ക്കായി അഭിഭാഷകര്‍ ഇ-മെയില്‍ വഴിയോ രേഖാമൂലമുള്ള കത്തുകള്‍ വഴിയോ അഭ്യര്‍ഥനകള്‍ സമര്‍പ്പിക്കണം. അതിനുള്ള കാരണവും വ്യക്തമാക്കണം. നേരത്തേ, അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനു മുന്നില്‍ വാക്കാല്‍ അഭ്യര്‍ഥന നടത്തുകയായിരുന്നു പതിവ്. ആ രീതിക്കാണ് പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് മാറ്റം വരുത്തിയിരിക്കുന്നത്. ‘ഇനി രേഖാമൂലമോ വാക്കാലുള്ളതോ ആയ പരാമര്‍ശങ്ങളൊന്നുമില്ല. ഇ-മെയിലുകളോ എഴുതിയ അപേക്ഷകളോ മാത്രമേ സ്വീകരിക്കുകയുള്ളൂ. അടിയന്തര ആവശ്യത്തിന്റെ കാരണങ്ങളും പറയണം’. ചീഫ് ജസ്റ്റിസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് രാഷ്ട്രപതി ഭവനില്‍ ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജ്ജു, ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Cinema
ബലാത്സംഗ കേസ്: നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി
ന്യൂഡല്‍ഹി: യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്.
കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login