ജീവിതം സിനിമയാക്കണം, താത്പര്യമുളളവർ ബന്ധപ്പെടുക : ആ​ഗ്രഹവുമായി ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ ; ഇല്ലെങ്കിൽ കേരളം കത്തുമോ എന്ന് സോഷ്യൽ മീഡിയ ?

കണ്ണൂർ : കഴിഞ്ഞ കുറച്ചാഴ്ച്ചകൾക്ക് മുമ്പേ വാർത്തകളിലുടനീളം സ്ഥാനം പിടിച്ച് ചർച്ചാ വിഷയമായിരുന്നു ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ വിഷയം. ഇപ്പോഴിതാ തങ്ങളുടെ ജീവിതം സിനിമയാക്കാൻ താത്പര്യമുണ്ടെന്നറിയിച്ചിരിക്കുകയാണ് ഇ-ബുൾ ജെറ്റ്. ലിബിൻ ഇ-ബുൾ ജെറ്റാണ് ആ​ഗ്രഹം പ്രകടിപ്പിച്ചത്. ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആ​ഗ്രഹം ഉണ്ട്. താത്പര്യമുളളവർ താഴെ കാണുന്ന മെയിലിൽ ബന്ധപ്പെടുക- എന്നാണ് ലിബിൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. അതേസമയം പോസ്റ്റിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. സിനിമയാക്കിയില്ലെങ്കിൽ കേരളം കത്തും, ആ ബെസ്റ്റ് തുടങ്ങീ പരിഹാസ രൂപേണയാണ് കൂടുതൽ കമന്റുകളും. കഴിഞ്ഞ മാസമാണ് ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനമായ നെപ്പോളിയൻ വാഹനവകുപ്പ് കസ്റ്റഡിയിൽ എടുത്തത്. നിയമം ലംഘിച്ച് മോഡിഫിക്കേഷൻ നടത്തി എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. തുടർന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ സാമൂഹികമാധ്യമങ്ങളിൽ കരഞ്ഞുകൊണ്ടുളള വീഡിയോ അപ്ലോഡ് ചെയ്തതുമുതലാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. സഹോദരങ്ങൾക്കെതിരെ മയക്കുമരുന്ന് ബന്ധമുൾപ്പടെ ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

Related posts

Leave a Comment