ഉത്രവധക്കേസ്: പ്രതി സൂരജിനു ഇരട്ട ജീവപര്യന്തം

  • പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ കേസ്

കൊല്ലം: മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ഉത്ര വധക്കേസിൽ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിനു ഇരട്ട ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. IPC 302, 307 പ്രകാരമാണ് ശിക്ഷ. ഐപിസി 328 പ്രകാരം വിഷപ്പാമ്പിനെ ഉപയോ​ഗിച്ചു കടിപ്പിച്ചതിന് പത്തു വർഷവും തെളിവുകൾ നശിപ്പിച്ചതിന് 201 വകുപ്പ് പ്രകാരം ഏഴു വർഷവും കഠിന തടവ് അനുഭവിക്കണം.

പ്രതിക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പ്രായവുമാണ് കൊലക്കയറിൽ നിന്ന് ഒഴിവാകാൻ കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് പറഞ്ഞു. അതേ സമയം, വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം. ഇന്ത്യൻ ജുഡീഷ്യറിയുടെ പഴുതുകളാണ് കുറ്റകൃത്യങ്ങൾ കൂടുന്നതിനു കാരണമെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. 328, 201 വകുപ്പുകള് പ്രകാരം 17 വര്ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് ആദ്യത്തെ ജീവപര്യന്തം അനുഭവിക്കേണ്ടിവരിക. അതും കഴിഞ്ഞു വേണം രണ്ടാമത്തെ ജീവപര്യന്തം എന്നും കോടതി വിശദമാക്കി. സുപ്രീം കോടതിയുടെ മാനദണ്ഡപ്രകാരം ജീപര്യന്തമെന്നാല് ജീവിതകാലം മുഴുവന് ജയിലെന്നാണെന്നും പ്രോസിക്യൂട്ടര് നിരീക്ഷിച്ചു.

അഞ്ചൽ ഏറം വിഷു വീട്ടിൽ വിജയസേനന്റെ മകൾ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് പരമാവധി ശിക്ഷ ലഭിച്ചത്. അപൂർവങ്ങളിൽ അത്യപൂർവമെന്നു പ്രോസിക്യൂഷൻ വാദിച്ച കേസിൽ പ്രതിക്കു പരമാവധി ശിക്ഷ വിധിക്കാന് സെ ഷൻസ് ജഡ്ജി പറഞ്ഞു. വിഷപ്പാമ്പുകളെ ഉപയോ​ഗിച്ചു നടത്തുന്ന നരഹത്യ തെളിയിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ കേസാണിത്.

അപൂർവങ്ങളിൽ അപൂർവമായി മാത്രം പരി​ഗണിക്കാൻ സുപ്രീം കൊടതി നിർദേശിച്ചിട്ടുള്ള അഞ്ച് മാനദണ്ഡങ്ങളിൽ നാലും സൂരജിന്റെ ഭാ​ഗത്ത് തെളിയിക്കപ്പെട്ടു എന്ന പ്രോസിക്യൂഷൻ വാദം കോടതി അം​ഗീകരിച്ചു. ഏതെങ്കിലും ഒരു മാനദണ്ഡം അം​ഗീകരിച്ചാൽപ്പോലും പ്രതിക്കു വധശിക്ഷ വിധിക്കാമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്ർ പ്രതിയുടെ പ്രായം പരിഗണിച്ച് പരമവാധി ശിക്ഷയായ വധശിക്ഷയിലേക്കു കോടതി കടന്നില്ല.


ജില്ലാ അഡിഷണൽ സെഷൻസ് കോടതി (ആറ്) ജഡ്ജി എം. മനോജ് ആണ് സുപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. ഭാര്യയെ വകവരുത്താൻ ഭർത്താവ് തന്നെ വിഷപ്പാമ്പുകളെ ഉപയോ​ഗിച്ചു കടിപ്പിച്ച കേസ് രാജ്യത്ത് തന്നെ അപൂർവങ്ങളിൽ അത്യപൂർവമാണ്. വിചിത്രവും ദാരുണവും പൈശാചികവുമായ കൊലപാതകം എന്നാണ് പ്രോസിക്യൂഷന് കോടതിയില് അന്തിമമായി വാദിച്ചത്. IPC 302, 307, 326, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജ് ഹാജരായി.
കൊലപാതകം, വധശ്രമം, വിഷവസ്തുക്കൾ ഉപയോ​ഗിച്ചുള്ള കൊല പാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണു സൂരജിനു മേൽ തെളിയിക്കപ്പെട്ടത്.


പാമ്പ് പിടിത്തക്കാരന് സന്തോഷ് കേസിലെ രണ്ടാം പ്രതി ആയിരുന്നെങ്കിലും മാപ്പ് സാക്ഷിയാക്കിയിരുന്നു. 87 സാക്ഷികൾ, 288 രേഖകൾ, പാമ്പിന്റെ ജഡമടക്കം 40 തൊണ്ടിസാധനങ്ങൾ. ഉത്ര വധക്കേസിൻറെ അസാധാരണത്വം തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജരാക്കിയത് ഇത്രയും തെളിവുകൾ. 83 ദിവസങ്ങൾ കൊണ്ടാണ് കുറ്റപത്രം തയാറാക്കിയത്. പ്രതി ഒരു ദയയും അർഹിക്കാത്ത അപൂർവങ്ങളിൽ അത്യപൂർവമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സ്ത്രീധന പീഡനക്കേസിലും ഗാർഹിക പീഡനക്കേസിലും സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികളാണ്. ഈ കേസ് വിചാരണ തുടരുകയാണ്.
റൂറൽ ഡിവൈ എസ്പി എ. അശോകന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഏറ്റവും വേ​ഗത്തിൽ അന്വേഷണം പൂർത്തിയാക്കിയ കേസുകളിൽ ഒന്നാണ് ഉത്രവധക്കേസ്. വിഷപ്പാമ്പുകളെ ഉപയോ​ഗിച്ചുള്ള കൊലപാതക കേസ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ കേസുമാണിത്. കേസ് അന്വേഷണത്തിന്റെ ശാസ്ത്രീയത, തെളിവുകൾ, ഐപിസി വാദമുഖങ്ങൾ, കുറ്റവാളികളുടെ മനഃശാസ്ത്രം തുടങ്ങി ഉത്രവധക്കേസിന്റെ വിവിധ വിശങ്ങൾ പുതിയ ഐപിഎസ് ബാച്ചിന്റെ പരിശീലന പാഠ്യ പദ്ധതയിൽ പെടുത്തിയെന്ന പ്രത്യേകതയും കേരള പോലീസിന് അഭിമാനിക്കാം.

Related posts

Leave a Comment