Connect with us
48 birthday
top banner (1)

BOOK REVIEW

ജി. കാർത്തികേയന്റെ ജീവചരിത്രം
കലാകൗമുദിയിൽ

Avatar

Published

on

കൊല്ലം: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്റെ ജീവിതകഥ കലാകൗമുദി ആഴ്ചപ്പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. സുധീശനാണ് ജീവചരിത്രം തയാറാക്കുന്നത്. കാർത്തികേയന്റെ രാഷ്‌ട്രീയ ജീവിതമാണ് ഇതിവൃത്തം. വിദ്യാർഥി രാഷ്‌ട്രീയം, പ്രണയം, വിവാഹം, തിരുത്തൽ വാദം, നേരിട്ട ആരോപണങ്ങൾ, അവയുടെ പിന്നാമ്പുറം, രോ​ഗം, ചികിത്സ തുടങ്ങി അകാല മരണം വരെയുള്ള കാർത്തികേയന്റെ ജീവിതം ​ഗാഢവും ലളിതവുമായി വിവരിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവചരിത്രം. അടുത്തമാസം അവസാനത്തോടെ ഖണ്ഡശ പ്രസിദ്ധീകരണം തുടങ്ങും. ഒറ്റ എന്നാണ് കൃതിയുടെ പേര്.
കവി അയ്യപ്പന്റെ ജീവിതം അടിസ്ഥാനമാക്കി ഒസ്യത്തിലില്ലാത്ത രഹസ്യം കവി അയ്യപ്പൻ എന്ന കൃതിയുടെ രചയിതാവാണ് എസ്. സുധീശൻ.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

BOOK REVIEW

കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥയുടെ ഇം​ഗ്ലീഷ് പതിപ്പ് സെപ്റ്റംബറിൽ

Published

on

കൊച്ചി: കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ, ‘ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന’ എന്ന കൃതിയുടെ ഇം​ഗ്ലീഷ് പരിഭാഷ ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കും. ലിപി പബ്ലിക്കേഷനും പുസ്കക്കടയുമാണ് പുതിയ പതിപ്പിറക്കുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകൻ എ.ജെ. ഫിലിപ്പ് ഇം​ഗ്ലീഷ് പരിഭാഷ നിർവഹച്ചു. യേശുദാസന്റെ ജന്മദിനമായ 12ന് ഇം​ഗ്ലീഷ് പതിപ്പിന്റെ കവർ ശശി തരൂർ എംപി ട്വിറ്റർ പേജിലൂടെ നിർവഹിക്കുമെന്ന് യേശുദാസൻ സ്മാരക ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Continue Reading

Featured