എൽഐസി സ്വകാര്യവൽക്കരണം ഉടൻ, 400 വന്ദേ ഭാരത് ട്രെയിൻ

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75 വർഷം കൊണ്ട് രാജ്യം സ്വന്തമാക്കിയിരുന്ന പൊതുമേഖലാസ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്കു തീറെഴുതുന്ന നടപടികൾ തുടരുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. പ്രതിരോധ മേഖലയടക്കം ഇതിനു സജ്ജമാക്കും. ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനങ്ങളുലൊന്നായ ലൈഫ് ഇൻഷുറൻസ് കമ്പനി വൈകാതെ സ്വകാര്യവൽക്കരിക്കുമെന്നും മന്ത്രി.
മറ്റ് ചില പ്രധാന പ്രഖ്യാപനങ്ങൾ.

 • 400 പുതിയ വന്ദേ ഭാരത് ട്രെയ്നുകൾ
  25000 കിലോമീറ്റർ പുതിയ റെയിൽപ്പാത
  5 നദികളെ സംയോജിപ്പിക്കുന്ന ദേശീയ ജലപദ്ധതി
  ചെറുകിട ഇടത്തരം മേഖലകൾ 2 ലക്ഷം കോടി രൂപ
  പിഎം ​ഗതി ശക്തി, എല്ലാവർക്കും വികസനം, ഉത്പാദന വികസനം, നിക്ഷേപക പ്രോത്സാഹ​നം എന്നിങ്ങനെ നാലിന ബജറ്റ് പദ്ധതികൾക്ക് ഊന്നൽ
  മഹാത്മാ ​ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക
  വിളകളുടെ സംഭരണം കൂട്ടും
  ജാവ കൃഷി പ്രോത്സാഹിപ്പിക്കും, കാർഷിക മേഖലയിൽ ഡ്രോൺ നിരീക്ഷണം

Related posts

Leave a Comment