ഇംപീരിയല്‍ മുഹമ്മദ് സ്മാരക അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

വാഴക്കാട് : കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും വാഴക്കാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നിര്‍മ്മിച്ച ഇംപീരിയല്‍ മുഹമ്മദ് സ്മാരക ചീനി ബസാര്‍ അംഗന്‍വാടി കെട്ടിട ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷെജിനി ഉണ്ണി നിര്‍വഹിച്ചു.
ചടങ്ങില്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയില്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ആയിശാ മാരാത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആദം ചെറുവട്ടൂര്‍, പുളിയേക്കല്‍ അബൂബക്കര്‍,കുഴി മുള്ളി ഗോപാലന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഷമീന സലിം , എം.കെ.സി നൗഷാദ്, ഷരീഫ ചിങ്ങംകുളത്തില്‍. ജൈസല്‍ എളമരം, റിയാസ് മണന്തലക്കടവ്,കബീര്‍ വാഴക്കാട്, കലാം വാഴക്കാട്, ഹമീദ് വാഴക്കാട്, സാഹിര്‍ മാഷ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment