Connect with us
,KIJU

Kerala

സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷവും സജീവമായേക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട്

Avatar

Published

on

തിരുവനന്തപുരം: ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷവും സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 09-10-2023 രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Advertisement
inner ad

Kerala

കെ.എസ്.യു പ്രതിഷേധ കൂട്ടായ്മ നടത്തി

Published

on

ശാസ്താംകോട്ട: പുസ്തകങ്ങളെ കാവിവൽക്കരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പ്രകീർത്തിച്ച് കലാലയങ്ങളിൽ നരേന്ദ്ര മേഡിയുടെ സെൽഫി പോയിന്റുകൾ സ്ഥാപിക്കാനുള്ള ഉത്തരവിനെതിരെ കെ.എസ്.യു കെ.എസ്.എം.ഡി.ബി. കോളെജ് യൂണീറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കോളജ് യൂണിയൻ ചെയർ പേഴ്സൺ ബി.എസ്. മീനാക്ഷി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. അഭിഷേക് ശിവൻ,അഞ്‌ജന. ആർ. കുമാർ ,എ. അമീറ, അൻവർ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

Kerala

വിവേകാനന്ദ പുരസ്‌കാരം 9 ന് ചെന്നിത്തല വിതരണം ചെയ്യും

Published

on

കൊല്ലം :വിവിധ മേഖലകളിൽ മികവ് തെളിച്ചവർക്ക് വിവേകാനന്ദ സാംസ്‌കാരിക വേദി നൽകുന്ന പുരസ്‌കാരങ്ങൾ. ഡിസംബർ 9 ന് വൈകിട്ട് 3 ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എം എൽ എ വിതരണം ചെയ്യും..
കൊല്ലം പ്രെസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മങ്ങാട് സുബിൻ നാരായൺ അധ്യക്ഷത വഹിക്കും. സൂരജ് രവി, നൗഷാദ് യൂനുസ്, സജീവ്,ആർ പ്രകാശൻ പിള്ള, എസ് വെങ്കട്ട രമണൻ പോറ്റി, മണക്കാട് സുരേഷ് കുമാർ, പുന്തലത്താഴം ചന്ദ്രബോസ്, ശശി തറയിൽ, എൻ സി രാജു എന്നിവർ സംസാരിക്കും..

Continue Reading

Alappuzha

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്: രാപ്പകല്‍ സമരവുമായി യൂത്ത്‌കോണ്‍ഗ്രസ്

Published

on



മറ്റപ്പള്ളി: മണ്ണ് സംരക്ഷണത്തിനായി രാപ്പകല്‍ സമരം ഒന്‍പതാം ദിവസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേത്വീരത്വത്തില്‍ മറ്റപ്പള്ളി മണ്ണ് സമരത്തില്‍ രാപ്പകല്‍ സമരം ജനം ഏറ്റടുക്കുന്നു. ഓരോ ദിവസവും 24 മണിക്കൂര്‍ സമരമാണ് ഇവിടെ നടക്കുന്നത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് റിപ്പായി ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു, വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘനകള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും അഭിവാദ്യചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന്റെ വലിയ ഒരു പിന്തുണയാണ് കഴിഞ്ഞ ദിവസത്തെ സമരത്തിന് കിട്ടിയത് എന്ന് സമര സമതി ഭാരവാഹികള്‍ അഭിപ്രായപെട്ടു.

Advertisement
inner ad
Continue Reading

Featured