Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Business

LG യുടെ പുതിയ വാഷ് ടവർ കേരളത്തിൽ ലോഞ്ച് ചെയ്തു

Avatar

Published

on

LG യുടെ പുതിയ wash tower കേരളത്തിൽ ലോഞ്ച് ചെയ്തു. Laundry സെഗമെന്റിൽ വളരെ പ്രീമിയവും വ്യത്യസ്തവുമായ പ്രോഡക്റ്റ് ആണ് എൽജിയുടെ പുതിയ wash Tower,

താഴെ ഇൻവെർട്ടർ ഡയറക്ട് ഡ്രൈവിൽ വർക്ക് ചെയ്യുന്ന 13 kg വാഷിംഗ് മിഷനും, മുകളിൽ ഏറ്റവും പുതിയ Dual Heat pump ടെക്നോളജിയിൽ വർക്ക് ചെയ്യുന്ന 10 KG ഡ്രൈയറും കൂടെ ചേർന്നതാണ് ഈയൊരു പ്രോഡക്റ്റ്.

Advertisement
inner ad

രണ്ടു പ്രോടക്ടുകൾ വെക്കുന്നതിലൂടെയുള്ള സ്ഥലം നഷ്ടം ഇതിലൂടെ പരിഹരിക്കുവാൻ സാധിക്കും, മാത്രവുമല്ല കൺട്രോളുകൾ എല്ലാം നടുവിൽ വരുന്നതുകൊണ്ട് തന്നെ ആർക്കും ഈസിയായി ഓപ്പറേറ്റ് ചെയ്യുവാനും സാധിക്കും.

Customer അടിയിൽ വാഷ് ചെയ്യുന്ന സമയത്ത് തന്നെ dryer സോൺ automatic ആയി ഓൺ ചെയ്യുന്ന ഫീച്ചറും, വളരെ വേഗത്തിൽ വാഷ് ചെയ്യേണ്ട വസ്ത്രങ്ങൾ ഒരു മണിക്കൂറിനുള്ളിൽ വാഷ് ചെയ്ത് ഡ്രൈ ചെയ്തു കിട്ടുന്ന സൗകര്യവും ഇതിൽ ലഭ്യമാണ്.

Advertisement
inner ad

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സപ്പോർട്ട് ഓടുകൂടി വർക്ക് ചെയ്യുന്ന മെഷീൻ ആയതുകൊണ്ട് തന്നെ ഇടുന്ന വസ്ത്രത്തിന് അനുസരിച്ചുള്ള വാഷിംഗ് രീതി വാഷിംഗ് മെഷീൻ തനിയെ തിരഞ്ഞെടുത്തു കൊള്ളും. സാധാരണ മിഷനുകളിൽ നിന്നും വ്യത്യസ്തമായി പാനലിൽ ഉള്ള വാഷിംഗ് സൈക്കിൾ കൂടാതെ വൈഫൈ കണക്ട് ചെയ്തു മൊബൈലിലൂടെയും കൂടുതൽ വാഷിംഗ് സൈക്കിൾ കൊടുക്കുവാൻ സാധിക്കും.

ഇതുവരെ കാണാത്ത രീതിയിലുള്ള സുന്ദരമായ ഡിസൈനും, എൽജിയുടെ പ്രശസ്തമായ ബിൽഡ് ക്വാളിറ്റിയും ഈ പ്രോഡക്റ്റിന് മികവേകുന്നു.

Advertisement
inner ad









Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

Published

on

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് അല്പം പിന്നോട്ടിറങ്ങി. പവന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56800 രൂപയായി. സ്വര്‍ണം ഗ്രാമിന് 20 കുറഞ്ഞ് 7100 ല്‍ ആണ് വ്യാപാരം മുന്നോട്ടു പോകുന്നത്. വെള്ളിയാഴ്ച സ്വര്‍ണവില പുതിയ റെക്കാര്‍ഡിട്ടിരുന്നു, പവന് 80 രൂപ വര്‍ധിച്ച് 56960 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡുമായിരുന്നു ഇത്. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലക്കുറവുണ്ടായി. ഗ്രാമിന് 15 രൂപയുടെ കുറഞ്ഞ് 5870 രൂപയായി. സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 100 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Continue Reading

Business

സ്വര്‍ണവില മുന്നോട്ട്; പവന് 56960 രൂപ

Published

on

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7120 രൂപയും പവന് 80 രൂപ വര്‍ദ്ധിച്ച് 56960 രുപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡുമാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ 560 രൂപയാണ് പവന്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് മുതല്‍ കുതിപ്പിലാണ് സ്വര്‍ണ വില കൂടാതെ പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതാണ് വിലവര്‍ദ്ധനക്ക് കാരണം. 18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വര്‍ദ്ധനവുണ്ട്. ഗ്രാമിന് 5 രൂപ കൂടി 5885 എന്ന നിരക്കിലെത്തി. അതെസമയം മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വെള്ളി വില ഇന്ന് രണ്ട് രൂപ കൂടി 100 രൂപയായി.

Advertisement
inner ad
Continue Reading

Business

സ്വർണവില ഉയരങ്ങളിലേക്ക്; പവന് 5,6880 രൂപ

Published

on

സ്വർണവില പുതിയ റെക്കോഡിൽ. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7110 രൂപയും, പവന് 80 രൂപ കൂടി 5,6880 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. തുടർച്ചയായി മൂന്ന് ദിവസം കുറഞ്ഞു നിന്ന സ്വര്‍ണവില ഇന്നലെ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പവന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്. 18 കാരറ്റ് സ്വര്‍ണവിലയും വർധിച്ചു. ഗ്രാമിന് 5 രൂപ കൂടി 5880 എന്ന നിരക്കിലെത്തി. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. വില 98 രൂപയിൽ തുടരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ രണ്ടു ദിവസത്തിനിടെ സ്വർണ വില പവന് 480 രൂപയാണ് വർധിച്ചത്. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതുമാണ് വില വർധിക്കാൻ കാരണം.

Continue Reading

Featured