എല്‍എസ്‌ജി റാങ്ക്ലിസ്റ്റ് കാലാവധി നീട്ടി

തിരുവനന്തപുരംഃ പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ് ഇദ്യോഗാര്‍ഥികളുടെ റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.

സെപ്റ്റംബർ 29 വരെ നീട്ടാനാണ് ഉത്തരവ്. അടുത്ത ബുധനാഴ്ച വരെയായിരുന്നു പട്ടികയുടെ കാലാവധി. ഉദ്യോഗാർത്ഥികളുടെ പരാതിയിലാണ് നടപടി. കോവിഡ് സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണ​മെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ തെരഞ്ഞെടുപ്പിനു മുന്‍പ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. രാഹുല്‍ ഗാന്ധിയടക്കുള്ള നേതാക്കള്‍ അന്നു സമരപ്പന്തലിലെത്തിയിരുന്നു. ലിസ്റ്റിന്‍റെ കാലാവധി നീട്ടുമെന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പു കൊടുത്തിട്ടാണ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുന്നണിയും സര്‍ക്കാരും ഉദ്യോഗാര്‍ഥികളെ മറന്നു തുടര്‍ന്നാണ് അവര്‍ പരാതിയുമായി ട്രൈബ്യൂണലിനെ സമീപിച്ചത്.

Related posts

Leave a Comment