Connect with us
inner ad

News

കടുത്ത ചൂടിനെ തണുപ്പിക്കുവാൻ എൽജി എ സി യുടെ വേനൽ ഓഫറുകൾ ആരംഭിച്ചു

Avatar

Published

on

കടുത്ത ചൂടിനെ തണുപ്പിക്കുവാൻ എൽജി എ സി യുടെ വേനൽ ഓഫറുകൾ ആരംഭിച്ചു.എൽജിയുടെ ഈ വർഷത്തെ ലൈൻ അപ്പ് മുഴുവനും AI ടെക്നോളജിയിൽ പ്രവർത്തിക്കുന്ന എസി പ്രൊഡക്ടുകളാണ് വിപണിയിൽ വന്നിരിക്കുന്നത്, 6 IN 1 ഉള്ളതുകൊണ്ടുതന്നെ റൂം സൈസിന് അനുസൃതമായി നമുക്ക് Ac കപ്പാസിറ്റി കൂട്ടുവാനും കുറക്കുവാനും സാധിക്കുന്ന രീതിയിലാണ് പുതിയ പ്രൊഡക്ടുകൾ.Dual Inverter ടെക്നോളജിയും, റൂമിനെ പെട്ടെന്ന് തണുപ്പിക്കുവാൻ ഉള്ള വിരാട് Mode ഫിച്ചറും എല്ലാ പ്രോഡക്ടുകളിലും വരുന്നു.വളരെ വേഗത്തിൽ ക്ലീൻ ആക്കുവാൻ സാധിക്കുന്ന ആൻറിവൈറസ് പ്രൊട്ടക്ഷൻ കൂടെ വരുന്ന HD ഫിൽട്ടറുകളും, റിമോട്ട് വഴി എസി ക്ലീൻ ചെയ്യുവാൻ സാധിക്കുന്ന ഓട്ടോ ക്ലീൻ ഫംഗ്ഷനും LG എസികളിൽ ലഭ്യമാണ്.എസി എത്രത്തോളം ഒരു ദിനം ഉപയോഗിക്കണം എന്നും, എത്ര ഇതുവരെ ഉപയോഗിച്ചു എന്ന് അറിയുവാനുള്ള എനർജി മോണിറ്റർ ഓപ്ഷൻ എൽജിയുടെ വൈഫൈ മോഡലുകളിൽ ലഭ്യമാണ്.

Choonduviral

പ്രചാരണം പ്രൗഢികൂട്ടാൻ ദീപാ ദാസ് മുൻഷിയും വിശ്വനാഥ പെരുമാളും

Published

on

കൊടുങ്ങല്ലൂർ : പ്രചാരണത്തിന് ദേശീയ നേതാക്കൾ എത്തിയതോട് കൂടി യുഡിഫ് പ്രചാരണ ഇടങ്ങളിൽ പ്രൗഢി കൂടുകായാണ്. ഇന്നലെ കേരളത്തിന്റെ ചാർജ് വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എ ഐ സി സി സെക്രട്ടറിയും മുൻ എം പി യുമായ വിശ്വനാഥ പെരുമാളും യുഡിഫ് ചാലക്കുടി സ്ഥാനാർഥി ബെന്നി ബഹനാന്റെ പര്യടനത്തിന്റെ ഭാഗമാകാനെത്തി. ഇത് പ്രവർത്തകർക്കിടയിലും ആവേശം നിറച്ചു.

സ്ഥാനാർഥിയോടൊപ്പം ഇരുവരും പര്യടനവാഹനത്തിൽ സഞ്ചരിച്ച് വോട്ടഭ്യർത്തിച്ച ശേഷമാണ് മടങ്ങിയത്. രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും കേരളത്തിൽ യുഡിഫ് 20 സീറ്റ് നേടി വൻ വിജയം സമ്മാനിക്കുമെന്നും പ്രചാരണത്തിനിടെ ദീപാ ദാസ് മുൻഷി പറഞ്ഞു. വരും ആഴ്ചകളിൽ കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാക്കൾ ബെന്നി ബഹനാന് വേണ്ടി പ്രചാരണത്തിനെത്തും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

കൊടുങ്ങല്ലൂരിൽ കൊടിനാട്ടി ബെന്നി ബഹനാന്റെ പര്യടനം

Published

on

കൊടുങ്ങല്ലൂർ : പ്രചാരണ പരിപാടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടക്കാനിരിക്കെ പര്യടനം ശക്തമാക്കിയിരിക്കുകയാണ് സ്ഥാനാർഥി ബെന്നി ബഹനാനും ഒപ്പം യുഡിഫ് ക്യാമ്പും. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ അവശോജ്വലമായ സ്വീകരണമാണ് ബെന്നി ബഹനാന് ലഭിച്ചത്.

പര്യടനത്തിന്റെ ഉത്ഘാടനം കൊടുങ്ങല്ലൂർ വി പി തുരുത്ത് എസ് എൻ ടി പി ജങ്ഷനിൽ മുൻ എം പി കെ പി ധനപാലൻ നിർവ്വഹിച്ചു.വേനൽ ചൂട് ശക്തി കൂട്ടുമ്പോൾ പ്രചാരണത്തിന് അയവ് വരുത്താതെ കൂടുതൽ ശക്തമാക്കുകയാണ് സ്ഥാനാർഥിയും യുഡിഫ് തെരഞ്ഞെടുപ്പ് ക്യാമ്പും. നാളെ ആലുവ മണ്ഡലത്തിലാണ് സ്ഥാനർഥിയുടെ പ്രചാരണ പരിപാടികൾ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രാവിലെ എടത്തല പഞ്ചായത്തിലെ ചൂണ്ടി ജംഗ്ഷനിൽ കെപിസിസി വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ വി പി സജീന്ദ്രൻ പര്യടനത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കും. പിന്നീട് കീഴ്മാട്, ആലുവ,ചൂർണ്ണിക്കര,തോട്ടക്കാട്ടുകര തുടങ്ങിയ ഇടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

കേരള സർവ്വകലാശാലയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് വൈസ് ചാൻസലർ

Published

on

കേരള സർവ്വകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്താനിരുന്ന പ്രസംഗം തടഞ്ഞ് വൈസ് ചാൻസലർ. ‘ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വി സി പ്രസംഗം തടഞ്ഞത്. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1 .15 നാണ് പരിപാടി നടക്കാനിരുന്നത്.

Continue Reading

Featured