എല്‍ഡിഎഫ് മെമ്പര്‍മാരുടെ ആരോപണം വാസ്തവ വിരുദ്ധം


പെരിന്തല്‍മണ്ണ : ഏലംകുളം ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കഴിഞ്ഞ മൂന്ന് മാസം ആയി വളരെ മികച്ച രീതിയില്‍ നടന്നു വരുന്നു ഇതില്‍ അസഹിഷ്ണുത പൂണ്ടു കൊണ്ട് ഒരു ആര്‍ ആര്‍ ടി വോളന്റിയര്‍ കോവിഡ് ബാധിച്ച പഞ്ചായത്ത് അംഗത്തെ കയ്യേറ്റം ചെയ്തു എന്ന നുണ പ്രചരണവുമായി എല്‍ഡിഎഫ് മെമ്പര്‍മാര്‍ ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ചു .ഡോമോസിലറി കെയര്‍ സെന്റര്‍ വളരെ അച്ചടക്കത്തോടെ നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ,അതിനെ കരി വാരി തേക്കുനതിന് വേണ്ടിയാണ് എല്‍ഡിഎഫ് മെമ്പര്‍മാര്‍ നുണ പ്രചരണം നടത്തിയത്.അടിയന്തര അജണ്ട വെച്ച് ഭരണ സമിതി യോഗം കൂടി അതില്‍ വാസ്തവ വിരുദ്ധ ആരോപണം ഉന്നയിച്ചു കൊണ്ട് എല്‍ഡിഎഫ് മെമ്പര്‍മാര്‍ ഇറങ്ങി പോവുകയും പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വെച്ച് യുഡിഎഫ് അംഗങ്ങളെ ഭീകരവാദികള്‍ എന്നും വര്‍ഗീയ വാദികള്‍ എന്നും അധിക്ഷേപിച്ച് കൊണ്ട് ജനാധിപത്യ ധ്വംസനം നടത്തി. പഞ്ചായത്തിലെ കോ വിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വാക്‌സിനേഷന്‍ എന്നിവയെല്ലാം വളരെ സജീവമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അതിനെ അട്ടിമറിക്കാനും , കഴിഞ്ഞ നാല്പത്തി രണ്ടു കൊല്ലത്തെ ഭരണം നഷ്ടപ്പെട്ടതിന്റേ അസഹിഷ്ണുത പുറത്ത് വരുന്നതും ആണ് എല്‍ഡിഎഫ് മെമ്പര്‍മാരുടെ രാഷ്ട്രീയ നാടകവും നുണ പ്രചരണവും ഇതിന് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പഞ്ചായത്ത് മെമ്പറെ വര്‍ഗീയ വാദി എന്നും ഭീകര വാദി എന്നും അധിക്ഷേപിച്ച തിനെതിരെ രാഷ്ട്രീയമായും നിയമപരമായും മുന്നോട്ട് പോകും എന്ന് പ്രസിഡന്റ് സി സുകുമാരന്‍ പറഞ്ഞു.
. വൈസ് പ്രസിഡന്റ് ഹയറുന്നിസ്സ ടീച്ചര്‍, മെമ്പര്‍മാരായ രമ്യ മാനിത്തൊടി, കെ ഭാരതി, ഫസീല മാജിദ്, സല്‍മ കുന്നക്കാവ്, ശ്രീനിവാസന്‍ കിഴക്കത്ത് എന്നിവരും പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു

Related posts

Leave a Comment