Connect with us
48 birthday
top banner (1)

Kerala

​​ഗുരുവായൂരപ്പന്റെ കാണിക്ക സഹകരണ ബാങ്കിൽ പോയോ? ഹൈക്കോടതിക്ക് ഭക്തന്റെ കത്ത്

Avatar

Published

on

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിൻറെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ എന്ന കാര്യം പരിശോധിക്കണം എന്നാവശ്യപ്പെട്ട്’ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത്. ദേവസ്വം ബെഞ്ച് സ്വമേധയാ നടപടി എടുക്കണമെന്നാണ് ആവശ്യം. നെയ്യാറ്റിൻകര സ്വദേശി പി എസ് മഹേന്ദ്ര കുമാർ ആണ് കത്ത് നൽകിയത്. ഫണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്ത്.

വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പാണ് തൃശൂരിലെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് നടന്നക്കുന്നത്. അതിലേക്ക് ​ഗുരുവായൂരപ്പന് ഭക്തർ നൽകുന്ന കാണിക്കയും ചെന്നു പെട്ടോ എന്നാണ് ഹർജിയിലെ സംശയം.

Advertisement
inner ad

ദേവസ്വം ഫണ്ട് സുരക്ഷിതമാണെന്ന് കോടതി ഉറപ്പാക്കണം എന്നും കത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട് അതിനിടെ കരുവന്നൂർ ബാങ്കിലെ ഇടപാടുകാർക്ക് പണം ലഭ്യമാക്കാൻ അടിയന്തര നടപടികളുമായി സർക്കാർ. ഇതിനായി സഹകരണ വകുപ്പ് കേരള ബാങ്കിൽ നിന്ന് 50 കോടി രൂപ സമാഹരിക്കും. തകർച്ച നേരിടുന്ന സഹകരണ സംഘങ്ങൾക്ക് സഹകരണ വകുപ്പ് രൂപീകരിക്കുന്ന പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുത്തി പണം ലഭ്യമാക്കാനാണ് ശ്രമം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured