Connect with us
48 birthday
top banner (1)

Featured

​ഗണേഷ് കുമാറിനെക്കൊണ്ട് കത്ത് തയാറാക്കിച്ചത് സിപിഎം; പിണറായിയും കണ്ടു

Avatar

Published

on

കൊല്ലം: മുൻ യുഡിഎഫ് സർക്കാരിനെ വീഴ്ത്താനും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേട്ടയാടാനും കരുക്കൾ നീക്കി തുടങ്ങിയത് 2015 ജൂണിൽ. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ പിൻബലത്തിൽ കെ.ബി ​ഗണേഷ് കുമാറിനെ കരുവാക്കി നടപ്പാക്കിയ തിരുട്ടു നാടകമായിരുന്നു സോളാർ കേസെന്നാണു പുറത്തു വരുന്ന വിവരം. തെരഞ്ഞെടുപ്പ് സമയത്തു തന്നെ ഈ കത്ത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനെ കാണിച്ചിരുന്നു. തിരുവനന്തപുരത്തെ പാർട്ടി വക ഫ്ലാറ്റിൽ വച്ച് പിണറായിയുമായി രണ്ടു തവണ കൂടിക്കാഴ്ച നടത്തി. അന്നൊന്നും തന്നോടു കടക്കൂ പുറത്തെന്ന് അദ്ദേഹം പറഞ്ഞില്ലെന്ന നന്ദകുമാറിന്റെ തുറന്നു പറച്ചിലും സിപിഎമ്മിനെ വെട്ടിലാക്കി.

ആദ്യം അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കത്തിനെ കുറിച്ച് അന്വേഷിച്ചത്. സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, സജി ചെറിയാൻ എന്നിവർ ഇടപെട്ടാണ് കെ.ബി. ​ഗണേഷ് കുമാറിനെക്കൊണ്ട് കത്ത് എഴുതിച്ചതെന്ന ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തലും രാഷ്‌ട്രീയ കേരളത്തെ നടുക്കുന്നതാണ്,

Advertisement
inner ad

കത്തിന്റെ പേരിൽ യുഡിഎഫ് വിട്ടുപോരേണ്ടി വന്നാൽ എൽഡിഎഫിൽ പ്രവേശവും കേരള കോൺ​ഗ്രസ് ബിക്ക് ക്യാബിനറ്റ് പദവിയും ഉറപ്പാക്കിയ ശേഷമാണ് സരിത നായരുടെ കത്ത് 2016ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രധാന ആയുധമാക്കിയത്. വ്യാജക്കത്ത് തയാറാക്കി ഉമ്മൻ ചാണ്ടിയെ സമൂഹ മധ്യത്തിൽ താറടിച്ചതിനെതിരേ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സരിത എസ് നായർ ഒന്നാം എതിർ കക്ഷിയും കെ,ബി. ​ഗണേഷ് കുമാർ രണ്ടാം എതിർ കക്ഷിയുമായി ഉമ്മൻ ചാണ്ടിക്കു വേണ്ടി അഡ്വ. സുധീർ ജേക്കബ് ഫയൽ ചെയ്ത കേസിലും വിചാരണ നടക്കാനിരിക്കയാണ്. പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടെങ്കിലും ഹാജരായില്ല. ഈ കേസിന്റെ അവസാന വാദം കേട്ടത് കഴിഞ്ഞ മാസം 21 നായിരുന്നു. ഈ മാസം 25നാണ് ഇനി കേസ് വിളിക്കുക.

2013 മാർച്ച് 31ന് ഭാര്യ ഡോ. യാമിനി തങ്കച്ചി തന്നെ മർദിച്ചെന്നു കാണിച്ച് അവർക്കെതിരേ ​ഗണേഷ് കുമാർ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെ 2013 ഏപ്രിലിൽ ​ഗണേഷ് കുമാർ വനംവകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് ആർ. ബാലകൃഷ്ണ പിള്ള ഇട‌പെട്ട് ഡോ. യാമിനിക്കും മക്കൾക്കും നഷ്ടപരിഹാരം നൽകി ഇവരുടെ വിവാഹ ബന്ധം വേർപെടുത്തി. പിന്നാലെ 2015 മാർച്ചിൽ കേരള കോൺ​ഗ്രസ് ബി യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തി. അതിനിടെയാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപേ ഫെബ്രുവരിയിൽ സോളാർ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച്‌ അന്വേഷിക്കാൻ വി.എസ് ആവശ്യപ്പെട്ടത്. അങ്ങനെയാണ് അന്നു കേരള കോൺ​ഗ്രസ് ബി ജനറൽ സെക്രട്ടറിയായിരുന്ന ശരണ്യ മനോജിനെ കണ്ടതെന്ന് നന്ദകുമാർ പറയുന്നു. പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകൾ മനോജ് നൽകി. അത് താൻ വിഎസിന് കൈമാറി. പിന്നാലെ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായും കത്ത് ചർച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് പിണറായിയുമായി ചർച്ച നടത്തിയത്. അന്നോന്നും പിണറായി തന്നോടു കടക്കൂ പുറത്തെന്നു പറഞ്ഞില്ലെന്നും നന്ദകുമാർ.
ഈ കത്താണ് അന്നത്തെ യുഡിഎഫ് സർക്കാരിനെ വീഴ്ത്തിയത്. അതിനു പ്രതിഫലമായി ഒന്നാം പിണറായി സർക്കാരിനു കീഴിൽ ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവിയോടെ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകി. ​ഗണേേഷ് കുമാർ മന്ത്രിസഭയ്ക്കു പുറത്തു നിൽക്കുകയും ചെയ്തു. വ്യാജക്കത്ത് ചൂണ്ടിക്കാട്ടി നിയമസഭയിക്കുള്ളിലും തെരഞ്ഞെടുപ്പു പ്രചാരണ യോ​ഗങ്ങളിലും വി.എസ് അച്യുതാനന്ദൻ സരീ​ഗമ- സരിതാ എന്നു നീട്ടിപ്പാ‌ടി. മുഖ്യമന്ത്രിയാകാനുള്ള വിഎസിന്റെ ശ്രമം പാളിയെന്നു മാത്രമല്ല, അഴിമതി കേസിൽ വിഎസ് ജയിലിലടച്ച ആർ. ബാലകൃ്ഷണ പിള്ളയുടെ പദവിയിലേക്ക് പിണറായി അദ്ദേഹത്തെ തരംതാഴ്ത്തുകയും ചെയ്തു. രണ്ടാം പിണറായി സർക്കാരിൽ ​ഗണേഷ് കുമാറിന് മന്ത്രിപദവി വാ​ഗ്ദാനം ചെയ്യപ്പെട്ടെങ്കിലും സഹോദരി ഉഷാ മോഹൻദാസിന്റെ എതിർപ്പ് മൂലം നടന്നില്ല. അടുത്ത നവംബറിൽ മന്ത്രിസഭ പുനഃസംഘടന പ്രതീക്ഷിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം.
ഏതായാലും ഈ മാസം 25ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സരിത കേസ് വീണ്ടും വിചാരണയ്ക്കെടുക്കും. വ്യാജമായി എഴുതി ചേർക്കപ്പെട്ട നാലു പേജുകളെക്കുറിച്ചുള്ള അഡ്വ. സുധീർ ജേക്കബിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പ്രതികൾ നന്നായി വിയർക്കും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

Continue Reading

Delhi

മലയോര ജനവിഭാഗത്തിനെതിരായ അധിക്ഷേപം; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു

Published

on

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച്‌ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് എംഎല്‍എ മദൻ സിങ് ബിഷിത്തുമായി ഉണ്ടായ തർക്കത്തിനിടയിലായിരുന്നു പരാമർശം.

സഭയിലെ പ്രസ്താവനയ്ക്ക് പിന്നാലെ ധനമന്ത്രി ഗിരി നിവാസി വിരുദ്ധ സമീപനമാണ് പുലർത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാൻ മന്ത്രി നടത്തിയ പ്രസ്താവനകള്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഉള്ളവരാണ് കുന്നുകളില്‍ താമസിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ കൂട്ടിച്ചേർക്കല്‍. മന്ത്രിയുടെ പ്രസ്താവനകള്‍ ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രേംചന്ദിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ബിജെപി വലിയ തോതില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളാണ് നേരിട്ടത്. പ്രതിഷേധം കനത്തതോടെയാണ് മന്ത്രി രാജിവച്ച് പുറത്തുപോയത്.

Advertisement
inner ad
Continue Reading

Featured