Connect with us
48 birthday
top banner (1)

Delhi

മലപ്പുറം വിവാദ പരാമർശം; ‘ദ ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്

Avatar

Published

on

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തിൽ നൽകിയെന്നാണ് കത്തിൽ പറയുന്നത്. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു.

‘ഒരു ദേശമോ പ്രദേശമോ അഭിമുഖത്തിൽ ദേശവിരുദ്ധമെന്ന രീതിയിൽ പരാമർശിച്ചിട്ടില്ല’. പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യഖ്യാനിച്ചതാണെന്നും പത്രത്തിന്റെ എഡിറ്റർക്കയച്ച കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഡൽഹി സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. ‘അഞ്ചുവർഷത്തിനിടെ മലപ്പുറത്തുനിന്ന് 150കിലോ സ്വർണവും 123 കോടിരൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്’ മുഖ്യമന്ത്രിയുടെഅഭിമുഖമായി പത്രത്തിൽ പ്രസിദ്ധീകരിച്ചത് ഇങ്ങനെയായിരുന്നു.
എന്നാൽ അഭിമുഖത്തിൽ പറയുന്നതു പോലെയുള്ള നിലപാട് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ സർക്കാരിനോ ഇല്ലെന്നും കത്തിൽ പറയുന്നു. ആർഎസ്എസിനെതിരെയും ഹിന്ദുത്വ ശക്തികൾക്കെതിരെയും നിലപാടുകൾ സ്വീകരിച്ചിട്ടുള്ളവരാണ് സിപിഎമ്മെന്നും കത്തിൽ പറയുന്നു.

Advertisement
inner ad

അതേസമയം മുസ്‌ലിം തീവ്രവാദ സംഘങ്ങൾക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സർക്കാരിനെതിരെ മുസ്ലിം വിരുദ്ധ പ്രചരണം വരുന്നതെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി മുമ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതും വാർത്തയായിരുന്നു.

Advertisement
inner ad

Delhi

മഹാ കുംഭമേള ദുരന്തത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും 30 പേരെങ്കിലും കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ഭക്തരുടെ സുരക്ഷയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കായുള്ള പൊതുതാല്‍പര്യ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിക്കുകയും പകരം അലഹബാദ് ഹൈകോടതിയെ സമീപിക്കാന്‍ ഹരജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.

‘ഇത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ആശങ്കാജനകവും. എന്നാല്‍ നിങ്ങള്‍ അലഹബാദ് ഹൈകോടതിയിലേക്ക് പോകൂ’- ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പിച്ചത്.

Advertisement
inner ad

അലഹബാദ് ഹൈകോടതിയില്‍ ഇതിനകം ഒരു ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ ഹരജി സുപ്രീംകോടതിയില്‍ പരിശോധിക്കേണ്ടതില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി പ്രതിനിധീകരിക്കുന്ന, യു.പി സര്‍ക്കാറിന്റെ സബ്മിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

തിക്കിലും തിരക്കിലുംപെട്ടുള്ള അപകടങ്ങള്‍ തടയുന്നതിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം തുല്യതയുടെയും ജീവിതത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്ന് ഹരജിയില്‍ പറയുന്നു.

Advertisement
inner ad

Advertisement
inner ad



Advertisement
inner ad
Continue Reading

Delhi

ശബരിമല സ്ത്രീപ്രവേശനത്തിന്റെ ശിക്ഷയാണ് പിണറായി അനുഭവിക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍; കോടിയേരി ബാലകൃഷ്ണനെതിരെയും പരിഹാസം

Published

on


ന്യൂഡല്‍ഹി: അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് അന്തരിച്ച സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെയും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ശോഭ പരിഹസിച്ചു. ഇതിനെതിരെ കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി പ്രതികരണവുമായി രംഗത്തുവന്നു.

സനാതന ധര്‍മ്മത്തെ എതിര്‍ത്തത് കൊണ്ടാണ് കോടിയേരി ഇപ്പോള്‍ ഇല്ലാത്തത് എന്നും ശബരിമല സ്ത്രീപ്രവേശനത്തിന്റെ ശിക്ഷയാണ് പിണറായി അനുഭവിക്കുന്നതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ശോഭ സുരേന്ദ്രന്റെ പരാമര്‍ശം. ‘എന്റെ സുപ്രീം കോടതി എന്നുപറയുന്നത് ഗുരുവായൂരപ്പനാണ്. കേരളത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സനാതന മൂല്യത്തെ വെല്ലുവിളിച്ചു. ഇപ്പോള്‍ നമ്മോടൊപ്പമില്ല അദ്ദേഹം. എത്ര വേദനയാണ് അദ്ദേഹം ജീവിതത്തില്‍ ഏറ്റുവാങ്ങിയത് ഇന്ത്യയില്‍ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായ പിണറായി വജയന്‍ രാജ്യത്ത് ഒരു മീറ്റിങ്ങിന് വന്ന് നടന്നുപോകുമ്പോള്‍ അദ്ദേഹത്തെ ചൂണ്ടി മറ്റ് മുഖ്യമന്ത്രിമാര്‍ ചിരിക്കുകയാണ്. അങ്ങനെയുള്ള ഒരവസ്ഥ അദ്ദേഹത്തിന് എങ്ങനെയുണ്ടായി ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി, വിശ്വാസത്തെ തകര്‍ക്കാന്‍ വേണ്ടി പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഉപയോഗിച്ച് വിശ്വാസമില്ലാത്ത സ്ത്രീകളെ മലകയറ്റിച്ചതിന്റെ ബാക്കിപത്രമാണ്. ഇത് പലരും അനുഭവിക്കുന്നുണ്ട്’ -ശോഭ പറഞ്ഞു.

Advertisement
inner ad

ആര്‍.എസ്.എസിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ഇതുപോലുള്ള തിക്താനുഭവങ്ങള്‍ ആയിരിക്കും ജീവിതത്തില്‍ ഉണ്ടാവുക എന്നതാണ് ശോഭാ സുരേന്ദ്രന്‍ പറയാതെ പറയുന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ‘സനാതന മൂല്യത്തെ എതിര്‍ക്കുന്നവര്‍ക്കെല്ലാം അസുഖം വന്നു മരണമുണ്ടാകും എന്നതാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നു എന്നല്ല ശോഭ സുരേന്ദ്രന്‍ ലക്ഷ്യം വെക്കുന്നത്. സനാതന ധര്‍മ്മത്തെ മുന്‍നിര്‍ത്തി ആര്‍എസ്എസിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ജീവിതത്തില്‍ ഇതുപോലുള്ള തിക്താനുഭവങ്ങള്‍ ആയിരിക്കും ഉണ്ടാവുക എന്നതാണ് പറയാതെ പറയുന്നത്. പിണറായി വിജയനും ഇനി ഇതുപോലുള്ള ഒരു അനുഭവം ആയിരിക്കും വരുന്നത് എന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. ഒരിക്കലും ആര്‍.എസ്.എസിന് കീഴ്‌പ്പെട്ട ജീവിതമല്ല

പിണറായിയുടേയും കോടിയേരി ബാലകൃഷ്ണന്റേതും. മരിക്കുന്നതുവരെ ആര്‍എസ്എസിന് കീഴ്‌പ്പെടാതെയാണ് കോടിയേരി ബാലകൃഷ്ണന്‍ ഈ നാട്ടില്‍ ജീവിച്ചത്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്, ജനങ്ങളുടെ മനസ്സില്‍ കോടിയേരി ആരായിരുന്നെന്നും എന്തായിരുന്നു എന്നും കൃത്യമായി അടയാളപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ക്കെതിരെ ജനങ്ങളും പാര്‍ട്ടി സഖാക്കളും പാര്‍ട്ടിയും കൃത്യമായി മറുപടി പറയും’ -ബിനീഷ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Delhi

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു; വോട്ടെടുപ്പ് ബുധനാഴ്ച

Published

on

ന്യൂഡൽഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. വോട്ടെടുപ്പ് ബുധനാഴ്ച. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാനഘട്ട പ്രചരണത്തില്‍ കളം നിറഞ്ഞ് നേതാക്കള്‍. ബജറ്റും നികുതിയിളവും ഡല്‍ഹിയിലെ മലിനീകരണവും ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായി. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാന്‍ പ്രിയങ്ക ഗാന്ധിയാണെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചരണം മികച്ച രീതിയില്‍ ആയിരുന്നുവെന്ന പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും കലത്തിലിറങ്ങി. സൗജന്യങ്ങള്‍ നല്‍കി രണ്ടാമതും അധികാരത്തില്‍ എത്തിയ ആം ആദ്മി സര്‍ക്കാറിന് ഇക്കുറി അതേ തുറുപ്പുചീട്ടില്‍ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. അധികാര തുടര്‍ച്ചയ്ക്ക് ആം ആദ്മി ശ്രമിക്കുമ്പോള്‍ അട്ടിമറി ആണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ബിജെപിക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും കീഴടങ്ങി എന്നും വിമര്‍ശനമുണ്ട്.

Continue Reading

Featured