Connect with us
48 birthday
top banner (1)

Sahithyaveekshanam

‘ബാക്ടീരിയ’; അനു ചന്ദ്രയുടെ കവിത വായിക്കാം

Avatar

Published

on

‘മരണ’ത്തെ അറിഞ്ഞിട്ടുണ്ടോ?
ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്.
മരിക്കുന്നതിനും മുൻപേയായി,
അപ്പാപ്പൻ നീര് വെച്ചു കനക്കുന്നതും,
അരിച്ചുകയറുന്ന നെയ്യനുറുമ്പുകൾ
അപ്പാപ്പന്റെ ദേഹം പറ്റുന്നതും,
അപ്പാപ്പനെ തേടി പൂമ്പാറ്റകൾ പറന്നു വരുന്നതും
വരെയും കണ്ടിട്ടുണ്ട്.

അതും നോക്കി കുട്ടിയോപ്പുവാണ് പറഞ്ഞത്,
‘ചത്ത പിന്നെ ശവല്ലേ,
അതിന്റെ അവകാശ്യോളാണാ
അവകാശം ഒറപ്പിക്കാൻ വരുന്നതെ’ന്ന്.
അതിനിടയിൽ നീട്ടികൂവി കാലങ്കോഴിയുടെ
ഒച്ചയെടുത്തപ്പോഴും
കുട്ടിയോപ്പു പ്രവചിച്ചു
‘അപ്പാപ്പൻ നാളത്തോടെ തീർന്നെന്ന്’.
കിടന്നിടത്തു നിന്നൊരു മനുഷ്യൻ
പിരിഞ്ഞു
പോകുന്നതിന്റെയാ മരണദൂത് കേട്ടപ്പോ
എന്റെ നെഞ്ചുമപ്പൊ കയ്ച്ചു.
അന്ന് രാത്രിയിൽ മരണവിളി പോലെ,
ചായ്പ്പിൽ കിടന്ന പൂച്ചകൾ നിലവിളി കൂട്ടിയപ്പോ
കുട്ടിയോപ്പു പറഞ്ഞു
‘ന്തയാലും നാളത്തോടെ തീരുവ..
ന്നാ പിന്നെ അപ്പാപ്പനെ സന്തോഷിപ്പിച്ചു
യാത്രായാക്കാ’ന്ന്.

Advertisement
inner ad

കഫംകെട്ടി ഉച്ചത്തിൽ ശ്വസിച്/മരണമാസന്നമായ
അപ്പാപ്പനെ
എങ്ങനെ സന്തോഷിപ്പിക്കണം?
ബോധക്ഷയത്തിലണെങ്കിലും അപ്പാപ്പന് ചെവി കേൾക്കാം.
‘ന്നാ പിന്നെ ഒരു പാട്ടാവാമെ’ന്നായി
പണ്ടേ അപ്പാപ്പന് പ്രിയപ്പെട്ട
‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ……’
പതിഞ്ഞു പോയ ഒരുപാടോർമ്മകൾ ചിതറിതെറിച്ചു
കിടപ്പുള്ളത് കൊണ്ടാകാം
അതുകേട്ടപ്പോൾ
ഇമ്പമുള്ള രീതിയിൽ അപ്പാപ്പൻ ദീര്ഘമായൊന്നു
നിശ്വസിച്ചു.
ഇഷ്ടമറിഞ്ഞപ്പോ ഞങ്ങളും പാട്ടുച്ചത്തിലാക്കി.

പാട്ടിന്റാവേഗം അപ്പാപ്പന്റെ ശ്വാസ
-ത്തിന് നെടുകെ പോറലേല്പിച്ചു.
ശ്വാസം വർദ്ധിക്കുകയും,
ക്രമാതീതമായി മാറുകയും ,
ചുണ്ട് നീലിച്ചും തുടങ്ങിയപ്പോ
കുട്ടിയോപ്പു പറഞ്ഞു
‘ഒച്ച കൊറക്കെടി..ഇപോ തീരുമെന്ന്’
ഞാൻ പാട്ടോഫാക്കിയപ്പോ അപ്പാ
-പ്പന്റെ ചെവിയിൽ
അന്ത്യകൂദാശ ചൊല്ലാൻ
കുട്ടിയോപ്പു തുനിയുന്നതിനും
മുൻപേ അപ്പാപ്പന്റെ ദേഹം
ചൂട് കയറി,
പിടിച്ചു വെച്ച മലവും,മൂത്രവും
ഒഴുകി വീണു,
കൃഷ്ണമണി വികസിച്ചു വികസിച്ചു കയറിയപ്പോ
എവിടന്നോ ഒരു കാക്ക മുറിക്കകം പറന്നു
വന്നപ്പാപ്പന്റെ കട്ടിലിലേക്ക് ചത്തു വീണു.
അതിന്റെ തൂവൽ അപ്പാപ്പന്റെ
ദേഹത്തേക്ക് പൊഴിഞ്ഞു വീണപ്പോ
ശകുനം ഉറപ്പിച്ച കുട്ടിയോപ്പു
‘തീർന്നു’ന്നും പറഞ്ഞു
വാവിട്ടലറി.
അപ്പാപ്പൻ നിശ്ചലമായി.

Advertisement
inner ad

എന്റെ നെഞ്ചറച്ചു.
അന്തരീക്ഷം കയ്ച്ചു.
‘തീർന്ന’ അപ്പാപ്പനെ നിവർത്തി
കിടത്താൻ ആളുകൾ
വന്നുനിറയുന്നതിനും
മുൻപെയുമായി ഞാൻ മുറി
വിടുമ്പോൾ കുട്ടിയൊപ്പു
പറഞ്ഞില്ലെങ്കി കൂടി
എനിക്കറിയാമായിരുന്നു
ഇനിയിപ്പോ അപ്പാപ്പന്റെ ശവം
മണ്ണടിയുമെന്നും,
ആ ശവത്തിന്റോവകാശം,
ബാക്ടീരിയക്കുള്ളതാണെന്നും.

മരണത്തെ കണ്ടറിഞ്ഞതിന്റെ കുറിപ്പ്!!

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Sahithyaveekshanam

രജിന്‍ എസ് ഉണ്ണിത്താന്റെ ‘നിലാനിദ്ര’ പ്രകാശനം ചെയ്തു

Published

on


തിരുവനന്തപുരം: രജിന്‍ എസ് ഉണ്ണിത്താന്റെ പുതിയ പുസ്തകമായ ‘നിലാനിദ്ര’ പ്രകാശനം ചെയ്തു. ജയകുമാര്‍ ഐ എ എസ് ഇങ്ങനെ പറഞ്ഞത് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തു കാരനുമായ കെ ജയകുമാര്‍ ഐ എ എസ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.എഴുത്തുകാരന്‍ എം ആര്‍ തമ്പാന്‍ പുസ്തകം സ്വീകരിച്ചു. പ്രതിഷേധങ്ങളും ആശയങ്ങളും കവിതകളായ പുസ്തകത്തില്‍ കര്‍ഷകന്റെ ആത്മഹത്യയും, സിദ്ധാര്‍ഥിന്റെ മരണവും, ഉച്ചകഞ്ഞി വിവാദവും, ലാത്തി ചാര്‍ജും, സാക്ഷരത അധ്യപകന്റെ ആന്മഹത്യയും സ്വാതന്ത്ര്യവും യുദ്ധവും എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ രജിന്റെ നാലാമത്തെ പുസ്തകമാണ് നിലാനിദ്ര. ബുക്ക് കഫെ യാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.ചടങ്ങില്‍ എം ടി ഗിരിജ കുമാരി അധ്യക്ഷത വഹിച്ചു.

അഡ്വ എന്‍ ശ്രീകുമാര്‍, ജി രഘുനാഥ്, ഷൈജു അലക്‌സ്, തിരുമല ശിവന്‍കുട്ടി, വിര്‍ജിന്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു രജിന്‍ എസ് ഉണ്ണിത്താന്‍ മറുപടി പ്രസംഗം നടത്തി. സര്‍ക്കാരിനെതിരെയും നാട്ടിലെ സാമൂഹിക വ്യവസ്ഥകള്‍ക്കെതിരിയും ചലിക്കുന്ന പേന തുമ്പുകളാണ് രജിന്റെ എന്നും അത് സമൂഹത്തില്‍ പ്രതിഷേധ അല ആഞ്ഞ് അടുക്കുമെന്നും സാഹിത്യകാരനായ പൊതുപ്രവര്‍ത്തകന് ഒരുപാട് കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്യാന്‍ സാധിക്കുമെന്നും സാഹിത്യകാരന്‍ എം ആര്‍ തമ്പാന്‍ പറഞ്ഞു.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad
Continue Reading

Sahithyaveekshanam

ഓടക്കുഴൽ അവാർഡ് പി എൻ ഗോപീകൃഷ്ണന്

Published

on

മാംസഭോജി എന്ന കവിതയാണ് ഗോപീകൃഷ്ണനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Advertisement
inner ad

മഹാകവി ജിയുടെ ചരമ വാർഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയ്യതി എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ അദ്ധ്യക്ഷ ഡോ: എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.

Advertisement
inner ad
Continue Reading

Sahithyaveekshanam

കാപട്യ പ്രണയം; അശ്വതി അച്ചു എഴുതുന്നു

Published

on

അവൻ സ്നേഹത്തിൻ പാലാഴി തീർത്ത്
അവളെ മാടി വിളിക്കും
അതിലേക്ക് അവൾ ആകാശ കോട്ടപോലെ
സ്വപ്നങ്ങൾ നെയ്തു ചാടി വീഴും
അവൻ തിരമാലകളിൽ കോരിയെടുത്ത്
അവളെ പാവ കൂത്ത് കളിപ്പിക്കും
അവസാനം
ഉപയോഗ ശ്യൂന്യ മായ
കളിപാവയെ പോലെ തീരത്തേക്ക്
വലിച്ചെറിയും
അപ്പോഴും അവൾക്ക് ജീവൻ
ഉണ്ടെങ്കിൽ
വെറുതെ വിടുക

Continue Reading

Featured