നമുക്ക് സ്നേഹം പ്രചരിപ്പിക്കാം’ ; സംഘപരിവാർ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ എൻ.എസ്.യു.ഐ

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥികൾക്ക് നേരെ കഴിഞ്ഞ ദിവസം സംഘപരിവാർ വിദ്വേശ പ്രചരണം നടത്തിയിരുന്നു. ക്ലാസ് ഗ്രൂപ്പുകളിലും, ഓൺലൈൻ ക്ലാസുകളിലും റേസിസ്റ്റ് മെസ്സേജുകൾ ചില വിദ്യാർഥികൾ അയച്ചിരുന്നു. ഈ വിദ്വേഷപ്രചാരണങ്ങൾക്ക് എതിരെ ‘സ്പ്രെഡ് ലൗ ക്യാമ്പയ്നുമായിയാണ്’ എൻ.എസ്.യു.ഐ വിദ്യാർഥികൾ രംഗത്തുവന്നത്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ‘Love Letter From Kerala’ എന്ന തലക്കെട്ടിൽ കത്തെഴുത്തുകയായിരുന്നു.

‘ഞങ്ങളും നിങ്ങളും എന്നവേർതിരിവില്ല, നമ്മൾ എല്ലാപേരും ഒന്നാണ്. മറ്റെല്ലാ വിദ്യാർഥികളെയും പോലെ യോഗ്യത കൊണ്ട് തന്നെയാണ് മലയാളികൾ ഡൽഹി സർവ്വകലാശാലയിൽ അഡ്മിഷൻ കരസ്ഥമാക്കുന്നത്.വെറുപ്പും ദേഷ്യവും അല്ല, മറിച്ച് സ്നേഹമാണ് നമ്മൾ പങ്ക് വയ്ക്കേണ്ടത്’ – എന്നതാണ് കത്തിന്റെ ഉള്ളടക്കം.

ഈ ക്യാമ്പയിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. കേരളത്തിന് പുറത്തുള്ള വിദ്യാർത്ഥികൾ ലൗ ക്യാമ്പയിനിന്റെ ഭാഗമായി പിന്തുണ അറിയിച്ച് എത്തുന്നുണ്ട്. മുൻപ് അധ്യാപകന്റെ മാർക്ക് ജിഹാദ് പരാമർശത്തിനെതിരെ കോളാമ്പിയും “വിഷം ഇനി ഇതിൽ തുപ്പു” എന്ന അടിക്കുറിപ്പും അയച്ച് കൊടുത്ത് കൊണ്ടാണ് വിദ്യാർത്ഥികൾ പ്രതികരിച്ചത്.

Related posts

Leave a Comment