Connect with us
48 birthday
top banner (1)

crime

പണക്കൊഴുപ്പും അഹങ്കാരവും കൈയ്യിലിരിക്കട്ടെ : സഞ്ജു ടെക്കിക്കെതിരെ ഗണേഷ് കുമാര്‍

Avatar

Published

on

തിരുവനന്തപുരം: സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യുട്യൂബറിനെതിരേ ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. യുട്യൂബിന് റീച്ച് കൂടുന്നതില്‍ തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാല്‍, നിയമലംഘനം നടത്തി റീച്ച് കൂട്ടാന്‍ നില്‍ക്കുന്നവരുടെ വീഡിയോ കണ്ട് പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് അന്തസുള്ള ആളുകള്‍ ചെയ്യേണ്ടത്. നിയമങ്ങള്‍ അനുസരിക്കുകയെന്നതാണ് ഒരു പൗരന്‍ ചെയ്യേണ്ട അടിസ്ഥാന കാര്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷയായിരിക്കും നല്‍കുകയെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു.

കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യുട്യൂബര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളാണ് നല്ല പൗരന്‍മാരും മാന്യമാരും. എന്നാല്‍, പണക്കൊഴുപ്പും അഹങ്കാരവുമാണ് ഈ യുട്യൂബര്‍ കാണിച്ചിരിക്കുന്നത്. എന്ത് ഗോഷ്ഠിയും കാണിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് അന്തസിന് ചേര്‍ന്ന കാര്യമല്ല. ഇപ്പോള്‍ കാണിച്ച ഈ പ്രവര്‍ത്തി അയാളുടെ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കും. എന്നാല്‍, ആ സംസ്‌കാരമൊക്കെ കൈയില്‍വെച്ചാല്‍ മതി. ഇതിനുമുമ്പുള്ള വീഡിയോയും പരിശോധിക്കും വാഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വേലത്തരമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.

Advertisement
inner ad

ഉപദേശിച്ചോ ശാസിച്ചോ വിടുന്നത് ആയിരിക്കില്ല നടപടി. ഹൈക്കോടതി പറഞ്ഞത് പോലെ കര്‍ശന നടപടി തന്നെ സ്വീകരിക്കും. അറിവില്ലായ്മ കൊണ്ട് കൊച്ചുകുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്കാണ് ഉപദേശവും ശാസനയുമൊക്കെ വേണ്ടത്. ഇവരെ ഗാന്ധിഭവനിലും മെഡിക്കല്‍ കേളേജിലുമൊക്കെ സേവനത്തിന് വിടുന്നത് നല്ലതാണ്. എന്നാല്‍, പ്രായപൂര്‍ത്തിയായിട്ടും പണത്തിന്റെ കൊഴുപ്പുകൊണ്ട് അഹങ്കാരം കാണിച്ചാല്‍ അകത്ത് കിടക്കുമെന്നാണ് എനിക്ക് പറയാനുള്ളതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

മോട്ടോര്‍ വാഹനവകുപ്പിന് നിയമപരമായി സ്വീകരിക്കാവുന്ന ഏറ്റവും വലിയ നടപടി തന്നെ യുട്യൂബര്‍ക്കെതിരേ എടുക്കും. കൈയില്‍ കാശുണ്ടെങ്കില്‍ വീട്ടില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി നീന്തട്ടെ. കാശുണ്ടെന്ന് കരുതി കാറില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി റോഡില്‍ ഇറങ്ങുകയാണോ വേണ്ടത്. വീട്ടില്‍ തന്നെ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി രാവിലെയും വൈകിട്ടും നീന്തിക്കോട്ടെ, അത് ആരോഗ്യത്തിലും നല്ലതായിരിക്കും. റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്ത് കഴിയുമ്പോള്‍ കാണാം. കര്‍ശനമായ ശിക്ഷയായിരിക്കും ലഭിക്കുകയെന്നും മന്ത്രി ഉറപ്പുനല്‍കി.

Advertisement
inner ad

എം.വി.ഡിയെ ഒന്നും വെല്ലുവിളിക്കാന്‍ നില്‍ക്കേണ്ട, പഴയകാലമൊന്നുമല്ലെന്ന് മാത്രം ഞാന്‍ ആ സുഹൃത്തിനെ ഓര്‍മ്മപ്പെടുത്തുകയാണ്. പിന്നെ അനിയന്‍ ശുപാര്‍ശ ചെയ്ത് കാര്യം നേടാമെന്നും വിചാരിക്കേണ്ട. മുഖ്യമന്ത്രി അടക്കം കേരളത്തിലെ ഒരു മന്ത്രിമാരും ഇത്തരം ശുപാര്‍ശയ്ക്ക് നില്‍ക്കുന്നവരല്ല. ഇതുപോലെയുള്ള ആളുകളെ രോഗികളെ ശിശ്രൂഷിക്കുന്നതിനല്ല, മെഡിക്കല്‍ കോളേജില്‍ കക്കൂസ് കഴുകാനാണ് അയക്കേണ്ടത്. സാന്ത്വന ശുശ്രൂഷയ്ക്ക് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തി ചെയ്തവരെ അല്ല അയയ്ക്കേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

കണ്ണൂരിൽ വീണ്ടും ബോംബ്

Published

on

കണ്ണൂർ: കൂത്ത്പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ബോംബുകൾ കണ്ടെത്തിയത് കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബുകളാണെന്ന് തെളിഞ്ഞത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

Advertisement
inner ad

ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85 കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതത് സ്റ്റേഷൻ പരിധികളിലെ ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുകയാണ്.

Advertisement
inner ad
Continue Reading

crime

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി: അമ്മയ്ക്കെതിരെ കേസേടുത്ത് പൊലീസ്

Published

on

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതിന് അമ്മയ്ക്കെതിരെ താനൂർ പൊലീസ് കേസെടുത്തു. നിറമരുതൂർ വള്ളിക്കാഞ്ഞിരംകാളാട് റോഡിൽ പള്ളിപ്പടിയിൽവച്ച് ബുധനാഴ്ച രാത്രി 7: 30നാണ് സംഭവം. കടയിൽ സാധനം വാങ്ങാൻ പോയതായിരുന്നു കുട്ടി. പട്രോളിങ് നടത്തുകയായിരുന്ന താനൂർ എസ്‌ഐ സുകീഷ്‌കുമാർ കൈകാണിച്ച് വാഹനം പരിശോധിച്ച് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായത്.
വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു. തുടർന്നാണ് വാഹനം നൽകിയതിന് മാതാവിനെതിരെ കേസെടുത്തത്.

Advertisement
inner ad
Continue Reading

crime

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം; ഗർഭഛിദ്രത്തിന് ശേഷവും ബലാത്സംഗം ചെയ്തു!

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവ്. പെൺകുട്ടിയുടെ മരണത്തിൽ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. അറസ്റ്റിലായ ബിനോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോർട്ട്.

Advertisement
inner ad

പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നും നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഗർഭഛിദ്രത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്‌തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured