Kerala
പാഠം ഒന്ന്- നിത്യദാരിദ്ര്യ കേരളം

- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇ.ഡിയുടെ പ്രസക്തി എത്രമാത്രമുണ്ടെന്ന് മറ്റ് രാഷ്ട്രീയപ്പാർട്ടിക്കാർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത് ബി.ജെ.പിയാണ്. അഴിമതിക്കാരൻറേയും രാഷ്ട്രീയ പ്രതിയോഗികളുടേയും കതകിൽ സ്ഥാനത്തും അസ്ഥാനത്തും മുട്ടി ഇ.ഡി അകത്തുകയറി നടത്തുന്ന പരിശോധനകൾ ചിലത് ശ്ലാഘിക്കപ്പെടേണ്ടും മറ്റു ചിലത് പകപോക്കലായും വേണം കരുതേണ്ടത്. പക്ഷേ തിരുവനന്തപുരത്ത് കണ്ട ല സഹകരണബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തിയ അന്വേഷണം അതിൻറെ ശരിയായ വഴിയിലാണെന്നു വേണം അനുമാനിക്കാൻ. അതിലെ ശരി മനസ്സിലാക്കിയ സി.പി.ഐക്കാർ അഴിമതിക്ക് കാരണക്കാരായ ഭാസുരാംഗനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. പരാതിയും പരിശോധനയും നേരത്തെ ഇ.ഡി നടത്തിയിട്ടും അക്കാര്യത്തിൽ പാർട്ടി നടപടി വൈകിയതാണ് സി.പി.ഐയെ നാണം കെടുത്തുന്നതിന് കാരണമായതെന്ന് പല നേതാക്കൾക്കും പരാതിയുണ്ട്. എന്നാൽ ഈ പരാതിക്ക് വിഭിന്നമായ രീതിയിലാണ് കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിക്കേസിലെ 15-ാം പ്രതിയായി ജയിലിൽ കഴിയുന്ന പി.ആർ. അരവിന്ദാക്ഷനോടുള്ള സി.പി.എം സമീപനം. ആ പാർട്ടി അരവിന്ദാക്ഷനെ പരസ്യമായി സഹായം ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അത് ഓരോ പാർട്ടിയുടേയും വ്യക്തിഗത സ്വതന്ത്രതീരുമാനമാകാം. അതിന് അവർക്ക് അവരുടെ വീക്ഷണത്തിൽ കുറേ ശരികൾ പറയാനുമുണ്ടാകും. അങ്ങനെ ഇ.ഡിയെക്കൊണ്ട് അഴിമതിക്കാരും ബി.ജെ.പി ഇതര രാഷ്ട്രീയക്കാരും പൊറുതിമുട്ടിക്കഴിയുമ്പോഴാണ് കേരളത്തിലെ ജനങ്ങൾക്ക് ഇതുവരെ നൽകിയ ഒരു ‘ഇ.ഡി’ ആശ്വാസം സർക്കാർ പൊടുന്നനെ പിൻവലിച്ച് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. അത് സപ്ലൈകോയില നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കാരണമായിരിക്കുന്നു. സർക്കാർ അവയ്ക്ക് നൽകിയ ‘സബ്സിഡി’ പിൻവലിച്ചതാണ് കാരണം. അതിലൂടെ സപ്ലൈക്കോ സ്ഥാപനങ്ങൾക്കും കരിഞ്ചന്തയ്ക്കും വലിയ അന്തരമില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു.
അതിന് ഭക്ഷ്യവകുപ്പുമന്ത്രിയും സി.പി.ഐക്കാരനുമായ ജി.ആർ അനിലിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹവും വകുപ്പും നിത്യദാരിദ്ര്യം പിടിച്ച ഒരു സർക്കാരിൻറെ ഭാഗമായതാണ് കാരണം. മറ്റൊരു സി.പി.ഐ മന്ത്രിയായ പി. പ്രസാദും അതുപോലെതന്നെയാണ്. നെൽക്കർഷകരിൽനിന്ന് വാങ്ങിയ കോടികൾ വരുന്ന നെല്ലിൻറെ വില ഇനിയും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതും ഈ ദാരിദ്ര്യ സർക്കാരിൻറെ പ്രവർത്തന വൈകല്യം കൊണ്ടു സംഭവിച്ച കാര്യമാണ്. ആത്മഹത്യ ചെയ്യാൻ പോകുന്ന കമിതാക്കൾ ജീവിതത്തിൻറെ അവസാന നിമിഷമെങ്കിലും ആസ്വാദ്യകരമായിരിക്കാൻ വേണ്ടി തിയേറ്ററിൽ പോയി സിനിമ കാണുകയും മുന്തിയ ഹോട്ടലിൽപോയി വിലകൂടിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിയുണ്ട്. എന്നിട്ടാണ് വാടകമുറിയിൽ കയറി കൃത്യം ചെയ്യുന്നത്. അതുപോലെയാണ് കേരളീയത്തിൻറെ അത്യാഡംബര നിമിഷങ്ങൾ ആവോളം ആസ്വദിച്ചതിനുശേഷം ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും പറയുന്നത്, പോക്കറ്റ് കാലിയാണ് കേട്ടോ, ജീവിതം വഴിമുട്ടി നിൽക്കുകയാണെന്ന്. മുൻ പറഞ്ഞ സി.പി.ഐ മന്ത്രിമാരായ ജി.ആർ അനിലും പി. പ്രസാദും മാതൃകയാക്കേണ്ട ഒരു ഭക്ഷ്യവകുപ്പുമന്ത്രിയും അതുപോലൊരു കൃഷിമന്ത്രിയും നായനാർ ഭരണകാലത്തുണ്ടായിരുന്നു. ഇ. ചന്ദ്രശേഖരൻ നായരും വി.വി. രാഘവനും. കരിഞ്ചന്തയിലെ കള്ളത്തരങ്ങൾക്ക് അറുതി വരുത്തി ജനങ്ങളുടെ ഹൃദയം കവർന്ന് മാവേലിസ്റ്റോറുകൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഇ. ചന്ദ്രശേഖരൻ നായർ. ഗ്രൂപ്പ് ഫാമിംഗ് ഉൾപ്പെടെയുള്ള നവീനകൃഷി സമ്പ്രദായങ്ങൾക്ക് ആരംഭം കുറിക്കാൻ വി.വി. രാഘവനും കഴിഞ്ഞു. ജനവിശ്വാസത്തിൻറെ, പ്രവർത്തനത്തിൻറെ ആ നല്ല ശീലങ്ങൾ പിന്നീടു വന്ന ഒരു സിപി.ഐ. മന്ത്രിമാരിലും കണ്ടില്ല. വിശേഷിച്ചും പിണറായിറായി മന്ത്രിസഭകളിൽ. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം അവരുടെ നേതാവ് കാനം രാജേന്ദ്രൻ അന്ധമായി പിണറായി രീതി അനുകരിക്കുമ്പോൾ, അഭിനയിക്കുമ്പോൾ. കാനവും മന്ത്രിമാരും അങ്ങിനെയാകാനെ തരമുള്ളു. ഏതായാലും മുൻകാല സി.പി.ഐ മന്ത്രിമാർ തുടങ്ങി വച്ച പല നന്മകളും അസ്തമിക്കാൻ പോവുകയാണ്. സപ്ലെക്കോയിൽ അവശ്യസാധനങ്ങളുടെ വില വദ്ധിപ്പിക്കാൻ മന്ത്രിമാരുടെ ജില്ലാ മാമാങ്കമായ നവകേരള സദസ് കഴിയുകയേ വേണ്ടു. വില കൂട്ടേണ്ടത് അനിവാര്യമാണെന്ന കാര്യം ഇടതുപക്ഷ മുന്നണിയോഗം അംഗീകരിച്ചു കഴിഞ്ഞു
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ സദസ് സംഘടിപ്പിക്കുന്ന ഘട്ടത്തിൽ സാധനവില വദ്ധിപ്പിക്കുന്നത് ഗുണകരമാകില്ലെന്ന തീരുമാനത്തിലാണ് അതു് കുറച്ചു ദിവസത്തേയ്ക്ക് നീട്ടിവച്ചത്. പുതിയ വിലയും അത് വർദ്ധിപ്പിക്കേണ്ട സമയവും സംബന്ധിച്ച നിർദേശം സമർപ്പിക്കാൻമന്ത്രി ജി.ആർ അനിലിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി മന്ത്രിമാർ ജനസമക്ഷം നിവൃത്തികേടിൻറെ അപരാധം ഏറ്റു പറഞ്ഞിട്ടുള്ള ഉത്സവം കഴിയുംവരെ കാത്തിരിക്കക . വിലക്കയറ്റത്തിൻറെ അത്യുഷ്ണത്താൽ പരോക്ഷമായ മറ്റൊരു ഗാസ പോലെ കേരളീയ മനസ്സ് പിടയുന്നത് കാണാം.
വാൽക്കഷ്ണം
അടുത്തിടെ നാട്ടുമ്പുറത്തെ ഒരു കോൺഗ്രസ്സുകാരൻ ഒരു ദുരാഗ്രഹം പറഞ്ഞു. 2026 ലും പിണറായി വിജയൻതന്നെ കേരളം ഭരിക്കണം. കാരണം ഇവരെക്കൊണ്ട് ജനങ്ങൾ കുറച്ചുകൂടി അനുഭവിക്കണം. അദ്ദേഹത്തിൻറെ രോഷം ഇനിയും പിണറായിയെ ന്യായീകരിക്കുന്ന അൽപ്പം ചിലരെങ്കിലും അവശേഷിക്കുന്നുവെന്നതാണ്. മാത്രവുമല്ല, സർവ്വവും മുടിച്ചുനിൽക്കുന്ന പിണറായി ഭരണത്തിനു ശേഷം ഒരു കോൺഗ്രസ്സ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ എത്രകണ്ട് തിളങ്ങാൻ കഴിയുമെന്ന സംശയവും അയാൾ പ്രകടിപ്പിച്ചു. പക്ഷേ അതൊരു സാഡിസ്റ്റു ചിന്തയാണ്. കാലം അതിൻറെ വിധി നിശ്ചയിക്കട്ടെ. പക്ഷേ പൂച്ച പെറ്റു കിടന്ന അടുപ്പിൽ അതിനെ ഇപ്പോൾ കാണാനില്ലെന്നതാണ് സത്യം. ഒരുപക്ഷേ, അതും കുഞ്ഞുങ്ങളും അതിർത്തി കടന്നിരിക്കാനാണ് സാധ്യത.
*
Kerala
കണ്ടല ബാങ്ക് ക്രമക്കേട്: മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ഇ ഡി

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎംപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെട്ടടെയുള്ളവരെ എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും.ഇവരോട് തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ ഇ.ഡി. ഓഫിസിൽഹാജരാകാൻ നിർദേശിച്ചു നോട്ടിനൽകി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാർ, പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ഗോപകുമാർ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളിൽ ചിലർ, മുൻ ഡയറക്ടർബോർഡ് അംഗങ്ങൾ എന്നിവർക്കാണ് നോട്ടിസ് നൽകിയത്.എൻ.ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്.പഞ്ചായത്ത് പ്രസിഡന്റ് സുരഷ്കുമാറിനു 17 ലക്ഷം രൂപയുടെ വായ്പയുണ്ട്. കഴിഞ്ഞ ഭരണാസമിതിയിൽ ഡയറക്ടറുമായിരുന്നു സി പി എം നേതാവ് കൂടിയായ സുരേഷ്‌കുമാർ. പത്തു ലക്ഷം രൂപ വരെ മാത്രം ലോൺ ആയി നൽകുവാൻ പരിധി ഉള്ള ബാങ്കിൽ നിന്നും അധിക തുക ലോൺ ആയി സുരേഷ്‌കുമാറിന് ലഭിച്ചത് സി പി എം ഈ അഴിമതി മറച്ചുവയ്ക്കാൻ വേണ്ട സഹായം നൽകിയത് കൊണ്ടാണെന്ന് നിക്ഷേപകർ പറയുന്നു.2 കോടിയിലേറെ രൂപയുടെ പ്രതിമാസ നിക്ഷേപ പദ്ധതി (എം.ഡിഎസ്) വാകുടിശികയുണ്ട്.ഒരേ ഭൂമി തന്നെ ഒന്നിലധികംചിട്ടികൾക്ക് ഈട് വച്ചാണ് 2 കോടിയിലേറെ രൂപ എഡിഎസ് പിടിമകൻച്ചതെന്ന് സഹകരണ വകുപ്പ്അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Pathanamthitta
പത്തനംതിട്ടയിലെ അച്ചടക്ക നടപടി;
സിപിഐയ്ക്കുള്ളിൽ കലാപക്കൊടി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെ പുറത്താക്കിയതിനെതിരെ സിപിഐയ്ക്കുള്ളിൽ കലാപക്കൊടി ഉയരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയനെ നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം അംഗമായ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് തനിക്കെതിരെ എടുത്തതെന്ന് പരസ്യമായി പ്രതികരിച്ച ഇ.പി ജയൻ, സ്വാഭാവിക നീതിപോലും നിഷേധിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്തു. അതേസമയം, കണ്ടല സഹകരണ ബാങ്കിലെ 101 കോടിയുടെ തട്ടിപ്പ് കേസിൽ സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പത്തനംതിട്ടയിൽ മറ്റൊരു പണ സമ്പാദന ആരോപണം ഉയർന്നത് പാർട്ടിയെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. എ.പി.ജയന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള പാര്‍ട്ടി അന്വേഷണമാണ് ജയന്റെ പുറത്താക്കലിന് വഴിവെച്ചത്.
എന്നാൽ, എ.പി ജയന്റെ പുറത്താക്കലിന് പിന്നിൽ മറ്റ് ചില താൽപ്പര്യങ്ങളുണ്ടെന്നാണ് പാർട്ടിയ്ക്കുള്ളിലെ ചർച്ചകൾ. സ്വന്തമായി നിലപാടുള്ളവര്‍ക്ക് സിപിഐയില്‍ നിന്നുപോകാന്‍ പ്രയാസമാണെന്നും തന്റെ കാര്യത്തില്‍ ഇതാണ് തെളിഞ്ഞതെന്നും ജയൻ പറയുന്നു. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സംസ്ഥാന നേതൃത്വത്തിലെ ശക്തരായ ചിലരാണ് നീക്കങ്ങള്‍ക്ക് പിന്നില്‍. നടപടിയെടുക്കാന്‍ പാര്‍ട്ടി ഭരണഘടനപോലും കാറ്റില്‍പ്പറത്തി. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായ എനിക്ക് എതിരെ നടപടി വരുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ ഘടകത്തിലാണ്. നടപടി വേണമെന്നോ വേണ്ടെന്നോ പറയാനുള്ള അവകാശം സ്റ്റേറ്റ് കൗണ്‍സിലിനാണ്. അവിടെ അങ്ങനെ ഒരു ചര്‍ച്ച വരുകയോ തീരുമാനം എടുക്കുകയോ ചെയ്തില്ല.
പകരം പാര്‍ട്ടി കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നടപടി നേരിട്ട ആള്‍ക്ക് നല്‍കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. നടപടിയെക്കുറിച്ച് എനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടുമില്ലെന്ന് ജയൻ ചൂണ്ടിക്കാട്ടുന്നു.
കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങി ഒരു ഫാം തുടങ്ങുകയാണ് ചെയ്തതെന്നാണ് ജയന്റെ വിശദീകരണം. ക്ഷീരസംഘം പ്രസിഡന്റെന്ന നിലയിലുള്ള സംരംഭമാണ് തുടങ്ങിയത്. പശുവിനെ വളര്‍ത്തുക, കൃഷി ചെയ്യുക എന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ തന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത് ഫാമിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പരാതി വന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ആദ്യം ഏകാംഗ കമ്മീഷന്‍ രൂപീകരിച്ചു. പിന്നീട് കമ്മീഷന്‍ വിപുലീകരിച്ചു. നാലംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുള്ള കമ്മിറ്റിയാണ് അന്വേഷിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. രണ്ട് കോടി രൂപ ഫാമിന് മുതല്‍ മുടക്കിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തലെന്നും ജയൻ പ്രതികരിച്ചു.
Kerala
കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു

തിരുവനന്തപുരം: തൃശൂർ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമ്മയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്.
കെ.എസ്.യു ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട്.
റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും,ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ മൂന്നിലൊന്ന് ഭൂരിപക്ഷം പോലും ഇപ്പോൾ നേടാനായില്ല. അസാധുവായ വോട്ടുകളുടെ എണ്ണം 23 ൽ നിന്ന് 34 ലേക്ക് കുതിച്ചപ്പോൾ എസ്എഫ്ഐ സ്വൈര്യ വിഹാരം നടത്തുന്ന ക്യാമ്പസിൽ അവരുടെ സംരക്ഷണയിൽ ഇരുന്ന പെട്ടികളിൽ കൃതൃമത്വം നടന്നു എന്ന് തന്നെയാണ് കെ.എസ്.യു കരുതുന്നത്
ഹൈക്കോടതി വരെ ഇടപെട്ട കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ ലാഘവത്തോടെയാണ് കോളേജ് അധികൃതർ സമീപിച്ചത്
വ്യാജ ടാബുലേഷൻ ഷീറ്റ് നിർമ്മിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും രാഷ്ട്രീയ പരമായ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login