Connect with us
,KIJU

Britain

മെസി പിഎസ്ജി ക്ലബ് വിടാൻ തയാറെടുക്കുന്നു

Avatar

Published

on

പാരീസ്: സൂപ്പർ താരം ലയണൽ മെസിക്കെതിരെ പാരീസ് സെയ്‌ന്റ് ജർമ്മൻ ക്ലബ് നടപടിക്കു പിന്നാലെ ക്ലബ് വിടാനൊരുങ്ങി സൂപ്പർ താരം. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് നടപടി. രണ്ടാഴ്ചത്തേക്ക് ക്ലബിൽ നിന്ന് മെസിയെ സസ്പെന്റ് ചെയ്തു. സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിനും അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി. പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി ഉടൻ അവസാനിക്കും. തുടർന്ന കരാർ പുതുക്കില്ലെന്നാണ് മെസിയുമായി അടുപ്പമുള്ളവർ നൽകുന്ന സൂചന.

Britain

വിമാനം ചതിച്ചു, ട്രൂഡോ 36 മണിക്കൂർ ഡൽഹിയിൽ കുടുങ്ങി

Published

on

ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിനു സാങ്കേതിക തകരാർ. 36 മണിക്കൂർ യാത്ര വൈകിയ ട്രൂഡോയും സംഘവും ഇന്നലെ കാനഡയിലേക്കു മടങ്ങി. കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമായിരുന്നു ട്രൂഡോയും സംഘവും കുടുങ്ങിയതെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം.
അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ മടക്കയാത്രയ്ക്കായി ഇന്ത്യ, എയർ ഇന്ത്യ വണ്ണിന്റെ സേവനം വാഗ്ദാനം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരുടെ അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 777 വിമാനങ്ങളാണ് എയർ ഇന്ത്യ വൺ.എന്നാൽ നിർദ്ദേശം സമർപ്പിച്ച് ഏകദേശം ആറ് മണിക്കൂറിന് ശേഷം കാനഡ ഈ വാഗ്ദാനം നിരസിക്കുകയും അവരുടെ വിമാനത്തിനായി കാത്തിരിക്കുകയാണെന്ന് സർക്കാരിനോട് പ്രതികരിക്കുകയും ചെയ്തു.
സെപ്റ്റംബർ എട്ടിന് ഡൽഹിയിലെത്തിയ ജസ്റ്റിൻ ട്രൂഡോ രണ്ട് ദിവസത്തിന് ശേഷം 10 ന് കാനഡയിലേക്ക് മടങ്ങേണ്ടതായിരുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ട്രൂഡോയെ യാത്രയാക്കി.

Continue Reading

Britain

ഉമ്മൻ ചാണ്ടി പ്രവാസികളുടെ എക്കാലത്തെയും അഭയത്തണൽ: ഒ.ഐ.സി.സി. ബ്രിട്ടീഷ് കൊളംബിയ

Published

on

വാൻകൂവർ :ഒ ഐ സി സി, കാനഡ, ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “അമരസ്മരണ” എന്ന പേരിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. സംസ്കാര സാഹിതി എറണാകുളം ജില്ലാ ചെയർമാൻ വിൽഫ്രഡ് എച്ച് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രൊവിൻഷ്യൽ പ്രസിഡന്റ് ജോർജ്ജ് വർഗീസ് തേയ്ക്കാനത്തിൽ അധ്യക്ഷത വഹിച്ച അമരസ്മരണയിൽ കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. മേഘ മോഹൻ, റവ. രാജൻ മാത്യു, എന്നിവർ സംസാരിച്ചു. പ്രൊവിൻഷ്യൽ ജനറൽ സെക്രട്ടറി സാമുവൽ ജോൺ വിൽഫ്രഡ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബ്ലസൻ വർക്കി ഉമ്മൻ നന്ദിയും അർപ്പിച്ചു.

Continue Reading

Britain

സ്നേഹജനമേ വിട, ഇനി ഞാൻ ഉറങ്ങട്ടെ..

Published

on

  • VEEKSHANAM WEB TEAM

പുതുപ്പള്ളി (കോട്ടയം): പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്. കഴിഞ്ഞ 79 വർഷമായി ഓരോ ആഴ്ചയിലും മുടങ്ങാതെയെത്തിയ സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ ഇടയാന്മാരുടെ കുഴിമാടങ്ങൾക്കരികെ, വിശുദ്ധന്റെ പരിശുദ്ധിയോടെ ഉമ്മൻ ചാണ്ടി ഖബറടങ്ങി. എന്നും ജനങ്ങൾക്കിടയിൽ മാത്രം ഉറങ്ങി ശീലമുള്ള ഉമ്മൻ ചാണ്ടി ഇതാദ്യമായി തനിച്ചുറങ്ങി.

പള്ളിയിലും മുറ്റത്തും കോട്ടയം മുതലുള്ള രാജ വീഥികളും തിങ്ങിനിറഞ്ഞു നിന്ന ജന ലക്ഷങ്ങളുടെ ഹൃദയം നുറുങ്ങുന്ന തേങ്ങലുകളും നിസ്വനങ്ങളും കേട്ട് , ആരും അടുത്തില്ലാതെ അവരുടെ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി സാർ കല്ലറയിൽ അന്ത്യ നിദ്രയിലായി. ഇനി ഒരിക്കലും മടങ്ങി വരില്ലെന്നറിയാമായിരുന്നി‌ട്ടും ജനസഞ്ചയം ചങ്കു പൊട്ടി വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു, ഇല്ലായില്ല മരിച്ചിട്ടില്ല, ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല, ആരു പറഞ്ഞു മരിച്ചെന്ന്.

Advertisement
inner ad
സംസ്കാരത്തിനു തൊട്ടുമുമ്പ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിൽ


കേരളം ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും വലിയ വിലാപയാത്രയ്ക്കൊടുവിലാണ് ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ മണ്ണോടു ചേർന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചരമ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സഭയിലെ പത്തോളം ബിഷപ്പുമാരും ആയിരത്തോളം വൈദികരും അസംഖ്യം കൈക്കാരും ജനലക്ഷങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. മലങ്കര
കത്തോലിക്കാ സഭാ മേധാവി മാർ ജോർജ് ആലഞ്ചേരി അടക്കം സഹോദര സഭകളിൽ നിന്ന് അസംഖ്യം ഇടയന്മാരും സന്യസ്തരും സെന്റ് ജോർജ് പള്ളിയിൽ സന്നിഹിതരായിരുന്നു.
രാത്രി 10.30ന് അന്തിമ ശുശ്രൂഷകൾക്കു തുടക്കം കുറിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ റീത്ത് വച്ച് പ്രാർഥന ചൊല്ലി. 40 മിനിറ്റോളം ചടങ്ങുകൾ നീണ്ടു. 11:30 മണി കഴിഞ്ഞ് മൃതദേഹം കുഴിമാടത്തിലേക്കെടുത്തു. കൃത്യം 12 മണിക്ക് ചടങ്ങുകൾ പൂർത്തിയായി. വിദ്യാർഥി നേതാവായും യുവജന സംഘാടകനും നേതാവായും എംഎൽഎ ആയും മന്ത്രിയായും പ്രതിപക്ഷ നേതാവായും യുഡിഎഫ് കൺവീനറായും മുഖ്യമന്ത്രിയായും ഇതൊന്നുമല്ലാതെയും പുതുപ്പള്ളിയുടെ മണ്ണിലൂടെ കാലുറപ്പിച്ചു നടന്നും സൈക്കിളിൽ ചുറ്റിത്തിരിഞ്ഞും ഇരുചക്ര വാഹനങ്ങളിലടക്കം ജനങ്ങൾക്കൊപ്പം സഹവസിച്ചും കഴിഞ്ഞ ആറര പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ കാവലാളായി നിന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക സാന്നിധ്യമില്ലാതെ പുതുപ്പള്ളി അർധരാത്രിയോടെ ഉറങ്ങി.
എ.കെ. ആന്റണി, രാഹുൽ ​ഗാന്ധി, കെ. സുധാകരൻ, കെ.സി. വേണു ​ഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, കൊ‌ടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, ആന്റോ ആന്റണി, തിരുവഞ്ചൂര് രാധാകൃഷ്ണൻ, കെ.സി ജോസഫ്, പി.സി. വിഷ്ണു നാഥ് തുടങ്ങി നൂറു കണക്കിനു നേതാക്കളും അന്ത്യ ശുശ്രൂഷകൾക്കു സാക്ഷ്യം വഹിച്ചു.

ഭാര്യ മറിയാമ്മ ഉമ്മന്റെ അന്ത്യ ചുംബനം.


ഈറനണിഞ്ഞ കണ്ണുകളും ഇടറുന്ന ശബ്ദവുമായി പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ തീർത്ത സ്നേഹക്കടൽ താണ്ടി അവരുടെ പ്രിയ നേതാവ് യാത്രയായി. ആർക്കും എന്ത് കാര്യത്തിനും ഏത് ആവശ്യത്തിനും ഓടി ചെല്ലുവാൻ കഴിയുമായിരുന്ന ഉമ്മൻചാണ്ടി എന്ന കാരുണ്യ സ്പർശത്തിന്റെ ഒടുവിലത്തെ യാത്ര വികാരനിർഭരമായിരുന്നു.ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് കടന്നു. ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനെ എന്നും എല്ലായിപ്പോഴും അകമഴിഞ്ഞു സ്നേഹിച്ചിട്ടുള്ള പുതുപ്പള്ളിക്കാരുടെ ഹൃദയം പിളർത്തിയായിരുന്നു വിലാപയാത്ര കടന്നുപോയത്. റോഡരികിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ ഒരു നോക്കു കാണുവാൻ മണിക്കൂറുകളായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഭൗതികശരീരം കണ്ടപാടെ പലരും വിങ്ങിപ്പൊട്ടി. എല്ലാവർക്കും ഓർത്തെടുക്കുവാൻ വ്യക്തിപരമായ ഒരോ അനുഭവങ്ങൾ ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവ് നൽകിയിട്ടുണ്ട്. ‘ആര് പറഞ്ഞ് മരിച്ചെന്ന്…,ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്ന മുദ്രാവാക്യം അലയടികൾ തീർത്ത ചുറ്റുപാടിലൂടെ ജനസമ്പർക്ക നേതാവിന്റെ അന്ത്യ യാത്ര രാജകീയം തന്നെയായിരുന്നു. പുതുപ്പള്ളി കരോട്ട് വള്ളച്ചാലിലെ കുടുംബവീട്ടിൽ പ്രിയ നേതാവിനെ അവസാനമായി കാണുവാൻ വലിയ തിരക്ക് രൂപപ്പെട്ടിരുന്നു. വീട്ടിലെ ശിശ്രൂഷകൾക്ക് ഓർത്ത്‌ഡോകസ് സഭ ഇടവക മെത്രാപ്പോലിത്താ ഡോ.യൂഹാനോൻ മാർ ദിയസ് കോറോ നേതൃത്വം നൽകി.

മലങ്കര ഓർത്തഡോക്സ് സഭാ പിതാക്കന്മാരുടെ നേതൃത്വത്തിൽ അന്ത്യ കർമങ്ങൾ.


വീടും പരിസരവും ഉച്ചമുതലേ പ്രിയനേതാവിനെ അവസാനമായി കാണാൻ പുതുപ്പള്ളിക്കാർ കാത്തുനിന്നു. എന്നാൽ സമയക്കുറവുമൂലം കുടുംബവീട്ടിലെ പൊതുദർശനം ഒഴിവാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധിയായി ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള കുടുംബ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഭൗതിക ശരീരത്തെ അനുഗമിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളിയിലെ പുതിയ വീട്ടിൽ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചു. നിർമ്മാണം നടക്കുന്ന പുതിയ വീട്ടിൽ കത്തോലിക്ക ബാവയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരമാണ് നിർമാണം പൂർത്തിയാകാത്ത സ്വന്തം വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നത്.

സംസ്കാരത്തിനു തൊട്ടുമുമ്പ് മകൻ ചാണ്ടി ഉമ്മന്റെ അന്ത്യ ചുംബനം.


പിന്നീട് സംസ്കാരം നടന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതികശരീരം എത്തിച്ചു. മകൻ ചാണ്ടി ഉമ്മനൊപ്പം എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കാൽനടയായി വിലാപയാത്രയിൽ അണിചേർന്നു. പള്ളിയിലെ പൊതുദർശനത്തിന് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. അന്ത്യ കർമ്മങ്ങളിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന ഏ കെ ആന്റണി പങ്കുചേർന്നു. കണക്കൂട്ടലുകളിൽ നിന്നും ഏറെ വൈകിയായിരുന്നു സംസ്കാരം നടന്നിരുന്നത്.

സംസ്കാരത്തിനു തൊട്ടുമുമ്പ് മകൾ അച്ചു ഉമ്മന്റെ അന്ത്യ ചുംബനം.

രാത്രി വൈകി സംസ്കാരം നടത്തുന്നതിന് കളക്ടർ അനുമതി നൽകിയിരുന്നു. സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരുകയുണ്ടായി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയായിരുന്നു സംസ്‌കാരം. ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ അതികായകന്റെ പൊതുപ്രവർത്തന ജീവിതത്തിൽ കരുത്തും പിന്തുണയുമായിരുന്ന പുതുപ്പള്ളി പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലേക്ക് അദ്ദേഹം യാത്രയായപ്പോൾ പകരം വെക്കാനില്ലാത്ത ഒരു ഏട് കൂടിയായിരുന്നു അവസാനിച്ചത്.



Advertisement
inner ad
Continue Reading

Featured