Connect with us
48 birthday
top banner (1)

mumbai

വായ്പ പലിശ നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6.5 ശതമാനത്തില്‍ തുടരും

Avatar

Published

on

മുംബൈ: വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐയുടെ വായ്പ അവലോകന യോഗം. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ചുമത്തുന്ന പലിശ നിരക്കായ റിപ്പോ 6.5 ശതമാനത്തില്‍ തുടരും.തുടര്‍ച്ചയായി ആറാം തവണയാണ് പലിശനിരക്കുകളില്‍ ആര്‍.ബി.ഐ മാറ്റം വരുത്താത്തത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനുള്ള കാരണമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അടുത്ത സാമ്പത്തിക വര്‍ഷം 4.5 ശതമാനമായിരിക്കുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ അറിയിച്ചു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.5 ശതമാനം നിരക്കില്‍ വളരുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.2024ലും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച സുസ്ഥിരമായിരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഉയര്‍ന്ന അളവിലുള്ള ?പൊതുകടം വികസിത രാജ്യങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വികസ്വര രാജ്യങ്ങളേക്കാള്‍ പൊതുകടമുള്ളത് വികസിത രാജ്യങ്ങളിലാണ്. വായ്പകളില്‍ സുസ്ഥിരതയുണ്ടാക്കുകയെന്ന വെല്ലുവിളിയാണ് വികസിത സമ്പദ്‌വ്യവസ്ഥകള്‍ക്ക് മറികടക്കാനുള്ളതെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. കടം കുറച്ചാല്‍ മാത്രമേ പുതിയ നിക്ഷേപങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ക്ക് ശേഷിയുണ്ടാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

Published

on

മുംബൈ: ഗസൽ ഗായകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ പങ്കജ് ഉധാസ് (72) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ദീർഘകാലമായി അസുഖബാധിതനായിരുന്നു.

ഉറുദു കവികളുടെ വരികൾ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ച് ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച പങ്കജ് ഉധാസ്. “നാം”(1986) എന്ന ചിത്രത്തിലെ “ചിട്ടി ആയി ഹേ വതൻ” എന്ന ഹിറ്റ് ഗാനത്തിലൂടെയാണ്‌ ശ്രദ്ധേയനായത്. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ഈ ചിത്രത്തിന്റെ വൻ വിജയത്തിന്‌ അദ്ദേഹത്തിന്റെ ഗാനം നിമിത്തമാവുകയായിരുന്നു. ഇതിന്‌ ശേഷം നിരവധി ആൽബങ്ങൾ അദ്ദേഹത്തിന്റേതായി ഇറങ്ങി. എന്നുമീ സ്വരം എന്ന മലയാള ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്. നിരവധി സംഗീത പര്യടന പരിപാടികളും അവതരിപ്പിക്കുകയും ധാരാളം ചിത്രങ്ങളിൽ പാടുകയും ചെയ്തു. ഗസൽ ആലാപാനത്തിന്റെ രജതജൂബിലി പൂർത്തിയാക്കിയ അദ്ദേഹത്തിന്‌ 2006 ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Featured

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

Published

on

മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ മനോഹർ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്പേയ് സർക്കാരിൻ്റെ കാലത്ത് ലോക്സഭാ സ്പീക്കർ ആയിരുന്നു മനോഹർ ജോഷി.1937 ഡിസംബർ രണ്ടിന് മഹാരാഷ്ട്രയിലെ റയ്‌ഗാഡ് ജില്ലയിലായിരുന്നു മനോഹർ ജോഷിയുടെ ജനനം. അധ്യാപകനായിരുന്ന മനോഹർ ജോഷി 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവാണ് മനോഹർ ജോഷി. 1995-99 കാലഘട്ടത്തിലായിരുന്നു മനോഹർ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനോഹർ ജോഷി 2002-04 കാലഘട്ടത്തിലാണ് സ്പീക്കർ സ്ഥാനം വഹിച്ചത്.

Continue Reading

Featured