കേരള എംപിമാര്‍ക്കു ലക്ഷദ്വീപില്‍ പ്രവേശനാനുമതി നിഷേധിച്ചു

കൊച്ചിഃ ലക്ഷദ്വീപിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അവിടം സന്ദര്‍ശിക്കാന്‍ അനുമതി തേടിയ കേരളത്തിലെ എംപിമാരുടെ അപേക്ഷ ലക്ഷ്ദ്വീപ് ഭരണകൂടം തള്ളി. ഇടത് എംപിമാരായ എളമരം കരീം, വി.ശിവദാസന്‍, കെ. സോമപ്രസാദ്, ബിനോയ് വിശ്വം, എം.വി. ശ്രേയംസ് കുമാര്‍, എ.എം. ആരിഫ്, തോമസ് ചാഴികാടന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്കാണ് അനുമതി നിഷേധിച്ചത്.

നേരത്തേ യുഡിഎഫ് എംപിമാര്‍ക്കും പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കുമെന്ന് ടിഎന്‍ പ്രതാപന്‍ എംപി ഇന്നലെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനും വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment